Advertisment

ഖത്തറിൽ ആദ്യമായെത്തുന്ന പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് നേടണം; പ്രവാസികൾക്കുള്ള നിയമങ്ങൾ കർശനമാക്കി ഖത്തർ

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
B

ദോഹ: പ്രവാസികൾക്കുള്ള നിയമങ്ങൾ കർശനമാക്കി ഖത്തർ. ഖത്തറിൽ ആദ്യമായെത്തുന്ന പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് നേടണമെന്ന നിർദേശമാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മുമ്പ് ഖത്തറിൽ ജോലി തേടിയെത്തുന്നവർക്ക് റെസിഡൻസ് പെർമിറ്റിനുള്ള നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം വരെയാണ് സാവകാശം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ആ കാലാവധിയാണ് ചുരുക്കിയിരിക്കുന്നത്. ഇത് തൊഴിൽ തേടി രാജ്യത്തെത്തുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

നിയമം ലംഘിക്കുന്നവർക്ക് 10,000 ഖത്തർ റിയാൽ വരെയാണ് പിഴ ചുമത്തുക. പുതിയ നിയമവുമായി ബന്ധപ്പെട്ട് തൊഴിലുടമകളും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും കർശനമായി ഇവ അനുസരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Advertisment