ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
/sathyam/media/media_files/2024/10/20/keZCQQZoru5YHl9UXu2g.jpg)
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്‍റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്.
Advertisment
ബർവാ മദീനത്തിൽ താമസസ്ഥലത്തിന് എതിർവശത്തുള്ള പാർക്കിൽ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.
പോഡാർ സ്കൂൾ വിദ്യാർത്ഥിയാണ്. കുട്ടിയുടെ അച്ഛൻ രഞ്ജു കൃഷ്ണൻ ഐ.ടി മേഖലയിലും, അമ്മ അനൂജ മെറ്റിറ്റോയിലുമാണ് ജോലി ചെയ്യുന്നത്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.