ഖത്തറിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു

New Update

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരണപ്പെട്ടു. 

Advertisment

തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പിൽ ഷാജഹാൻ - ഷംന ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീൻ (17) ആണ് മരിച്ചത്. 


നോബിൾ ഇൻ്റർനാഷണൽ സ്‌കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയാണ്. ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 


സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ വുഖൈറിൽ വച്ച് വാഹനത്തിന്റെ ടയർപൊട്ടി നിയന്ത്രണം വിട്ടായിരുന്നു അപകടം. 

പിതാവ് ഷാജഹാൻ ഖത്തർ എനർജി മുൻ ജീവനക്കാരനും നോബിൾ ഇൻ്റർനാഷണൽ സ്‌കൂൾ സ്ഥാപക അംഗവുമാണ്. ആയിഷയാണ് ഹനീൻ്റെ സഹോദരി. 

 

Advertisment