New Update
/sathyam/media/media_files/2025/03/05/3hxESj6KmNZ7UvVyVrKF.jpg)
ദോഹ: ഖത്തറിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഖത്തർ അമീർ ഉത്തരവിട്ടു.
Advertisment
റമദാൻ പ്രമാണിച്ചാണ് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് പൊതുമാപ്പ് നൽകി വിട്ടയക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടത്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത തടവുകാരെയാണ് പൊതുമാപ്പ് നൽകി വിട്ടയക്കുക. ഇവരുടെ പേരു വിവരങ്ങളും മറ്റു നടപടിക്രമങ്ങളും പിന്നീട് അതാത് എംബസികളെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.