ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്. ഒരാഴ്ചവരെ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്. വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

New Update
s

ദോഹ: ​ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ മുതൽ പൊടിക്കാറ്റ് വീശിയടിച്ചു. 

Advertisment

കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഖത്തർ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലർച്ചെയോടെ പൊടിക്കാറ്റ് ആരംഭിച്ചത്.

വക്റ, ദുഖാൻ, മിസൈമീർ, അൽഖോർ, തുമാമ, ലുസൈൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ദിക്കുകളിൽ രാവിലെ മുതൽ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി താമസക്കാർ പങ്കുവെച്ചു. പൊടിപടലങ്ങൾ കാരണം കാഴ്ച പരിധി ഒരു കിലോമീറ്ററിൽ താഴെയായി കുറഞ്ഞു.

ഒരാഴ്ചവരെ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. റോഡിലെ കാഴ്ചവരെ മറയ്ക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.