ഖത്തറിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു

New Update
joy matheww

ദോഹ: കോട്ടയം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ദുഖാൻ ഹൈവേയിലുണ്ടായ അപകടത്തിൽ വൈക്കം വല്ലകം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ ജോയ് മാത്യു ആണ് മരിച്ചത്. 

Advertisment

മാധ്യമ പ്രവർത്തക ശ്രീദേവി ജോയുടെ (മലയാള മനോരമ-കോട്ടയം) ഭർത്താവാണ്. പിതാവ്: മാത്യു. മാതാവ് തങ്കമ്മ മാത്യു.

13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെൻ്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി മടങ്ങി വരും വഴി പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ റോഡിൽ വെച്ച് ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം.

ഇൻഡസ്ട്രിയൽ ഏരിയയിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം  നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.