ഖത്തറിലെ അമേരിക്കൻ വ്യോമതാവള ആക്രമണം: ഇറാൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി

New Update
2616442-iran-president-masoud-pezeshkian-tamim-bin-hamad-al-thani

ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക കേന്ദ്രമായ അൽ ഉദൈദ് വ്യോമതാവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ഇറാൻ. 

Advertisment

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഖേദം പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം അമേരിക്കയുടെ മദ്ധ്യപൂർവ മേഖലയിലെ പ്രധാന സൈനിക താവളങ്ങളിലൊന്നും തന്ത്രപരമായ കേന്ദ്രവുമാണ്. ഇന്നലെ വൈകീട്ടാണ് ഖത്തർ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാന്‍റെ മിസൈലാക്രമണമുണ്ടായത്. 

Advertisment