ഖ​ത്ത​റി​ലെ ഈ​ത്ത​പ്പ​ഴ ഉ​ത്സ​വ ​സീ​സ​ണി​ന് തു​ട​ക്കമായി; ഇ​ത്ത​വ​ണ മേ​ള​യി​ൽ 103 ഫാ​മു​ക​ൾ, ദിവസേന 15 ട​ൺ വിറ്റഴിക്കും

ദി​വ​സ​വും ഉ​ച്ചയ്ക്ക് 3.30 മു​ത​ൽ രാ​ത്രി 9.30 വ​രെ​യാ​ണ് ഫെ​സ്​​റ്റി​വ​ലി​ലേ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അനുവദിക്കുന്നത്

New Update
qatar fest

ദോഹ: ഖ​ത്ത​റി​ലെ ഈ​ത്ത​പ്പ​ഴ ഉ​ത്സ​വ​ സീ​സ​ണി​ന് തു​ട​ക്കമായി. എ​ട്ടാ​മ​ത് സൂ​ഖ്‍വാ​ഖി​ഫ് ഈ​ത്ത​പ്പ​ഴ​മേ​ള​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. ആ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന 10 ദിവസങ്ങളിലായാണ് ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ മ​ഹാ​മേ​ള നടക്കുക. സൂ​ഖ് വാ​ഖി​ഫ് മാ​നേ​ജ്‌​മെ​ന്റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെയാണ് മേള നടക്കുന്നത്. അ​ൽ അ​ഹ​മ്മ​ദ് സ്‌​ക്വ​യ​റി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ ഇ​ത്ത​വ​ണ 103 പ്രാ​ദേ​ശി​ക ഫാ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

Advertisment

ഓ​രോ ദി​വ​സ​വും 15 ട​ൺ വ​രെ ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ വി​ൽ​പ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഫെ​സ്റ്റ് ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഖാ​ലി​ദ് സൈ​ഫ് അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. ദി​വ​സ​വും ഉ​ച്ചയ്ക്ക് 3.30 മു​ത​ൽ രാ​ത്രി 9.30 വ​രെ​യാ​ണ് ഫെ​സ്​​റ്റി​വ​ലി​ലേ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അനുവദിക്കുന്നത്. സ​ന്ദ​ർ​ശ​ക​രുടെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ വാ​രാ​ന്ത്യ ദി​ന​ങ്ങ​ളാ​യ വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 10 മ​ണി​വ​രെ​ പ്ര​വേ​ശ​നം ന​ൽ​കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ​കൊ​ണ്ടു​ള്ള ജ്യൂ​സ്, ഐ​സ്ക്രീം, പാ​യ​സ​ങ്ങ​ൾ, സി​റപ്പ്, കേക്ക് തുടങ്ങി​യ വ്യ​ത്യ​സ്ത ഉ​ൽ​പ​ന്ന​ങ്ങ​ളും ഈ​ന്ത​പ്പ​ന​യോ​ല​ക​ൾ​ കൊ​ണ്ട് നി​ർ​മി​ച്ച അ​ല​ങ്കാ​ര​വ​സ്തു​ക്ക​ൾ, പാ​ത്ര​ങ്ങ​ൾ, സ​ഞ്ചി​ക​ൾ തു​ട​ങ്ങി​യ ക​ര​കൗ​ശ​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇവിടെ ല​ഭ്യ​മാ​ണ്. 

Advertisment