/sathyam/media/media_files/GBYJGIHvyTPtMhFcxQWs.jpg)
ദോഹ: ദോഹയിൽ കിങ് ഫിഷിനെ (അയക്കൂറ) പിടിച്ചാൽ ഇനി പിടിവീഴും. പ്രജനന കാലത്തെ മീൻപിടിത്തം തടയുന്നതിന്റെ ഭാ​ഗമായി കർശന മാർ​ഗനിർദേശമാണ് ദോഹ ന​ഗരസഭ പുറത്തിറക്കിയിട്ടുള്ളത്.
കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി കിങ് ഫിഷ് പിടിക്കുന്നതിന് രണ്ട് മാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ 5000 റിയാലാണ് പിഴയും ഈടാക്കും.
ഒക്ടോബർ 15 വരെയുള്ള നിരോധിത കാലയളവിൽ വല ഉപയോഗിച്ച് കിങ് ഫിഷിനെ പിടിക്കാൻ പാടില്ല. മത്സ്യബന്ധനത്തിന് ഉപയോ​ഗിക്കുന്ന ഹലാഖ് എന്ന പ്രത്യേകതരം വലയുടെ വിൽപനയും വല ബോട്ടുകളിൽ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.
നിരോധിത കാലയളവിൽ നഗരസഭ-പരിസ്ഥിതി മന്ത്രാലയങ്ങളിൽ നിന്നുള്ള ലൈസൻസ് എടുത്തശേഷം ഗവേഷണത്തിന് വേണ്ടി കിങ് ഫിഷിനെ പിടിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ഫിഷറീസ് വകുപ്പിന്റെ ലൈസൻസുള്ള ബോട്ടുകൾക്കും ചെറുകപ്പലുകൾക്കും ഈ കാലയളവിൽ ചൂണ്ട ഉപയോഗിച്ച് മീൻപിടിക്കാൻ അനുവാദമുണ്ട്. മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മീൻ പിടിത്തവും നിരോധിച്ചു.
നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us