ദോഹ: ഖത്തറിൽ തൊഴിൽ പെർമിറ്റ് ഓൺലൈനായി പരിഷ്‌കരിക്കാൻ അവസരമൊരുക്കി തൊഴിൽ മന്ത്രാലയം. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണിത്.
ഇതുവഴി ജീവനക്കാരുടെ തൊഴിൽ പെർമിറ്റ് തൊഴിലുടമയ്ക്ക് ഓൺലൈനിൽ സ്വയം പരിഷ്കരിക്കാൻ സാധിക്കും. പുതിയ ഡിജിറ്റൽ സേവനം ഉപയോഗിച്ച് തൊഴിലുടമകൾക്ക് ജീവനക്കാരുടെ തൊഴിൽ മാറ്റത്തിന് അപേക്ഷിക്കാനും എളുപ്പത്തിൽ സാധിക്കും.
അപേക്ഷയുടെ സ്റ്റാറ്റസും കരാറുകളുടെ അറ്റസ്റ്റേഷന്റെ പുരോഗതിയും അറിയാനും ഭേദഗതി ചെയ്ത തൊഴിൽ മാറ്റം സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറാനും ഇതുവഴി അതിവേഗം സാധിക്കും.