New Update
/sathyam/media/media_files/9a1B5GqhJo70iH3TonU5.jpg)
ദോഹ: അറ്റകുറ്റപ്പണികളെ തുടർന്ന് ദോഹ മെട്രോ ഗോൾഡ് ലൈനിൽ വെള്ളിയാഴ്ച സർവീസ് ഉണ്ടാകില്ല. യാത്രക്കാർക്ക് ​ഗതാ​ഗത തടസം നേരിടാതിരിക്കാനായി മെട്രോ ലിങ്ക് ബസുകൾ ഇതിനുപകരം സർവ്വീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Advertisment
അൽ അസീസിയയിൽ നിന്ന് റാസ് ബു അബൗദിലേക്കും തിരിച്ചും, അൽ സദ്ദിനും ബിൻ മഹ്മൂദിനും ഇടയിലുമാണ് മെട്രോ ലിങ്ക് ബസ് സർവീസ് നടത്തുക.
റാസ് ബു അബൗദ്-അൽ അസീസിയ റൂട്ടിൽ ഓരോ 5 മിനിറ്റിലും അൽ സദ്ദ്-ബിൻ മഹമൂദിന് ഇടയിൽ ഓരോ 10 മിനിറ്റിലും ബസ് സർവീസ് ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us