ഗതാഗത സമ്മേളനവും പ്രദർശനവും ഈ മാസം 17 മുതൽ ദോഹയിൽ

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
doha meet

ദോഹ: ഗതാഗത മന്ത്രാലയത്തിന്റെ സമ്മേളനവും പ്രദർശനവും സെപ്റ്റംബർ 17, 18 തിയതികളിൽ സംഘടിപ്പിക്കപ്പെടും. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം തലമുറകൾക്കായുള്ള സുസ്ഥിര ഗതാഗതവും പൈതൃകവും എന്ന തലക്കെട്ടോടെയാണ് നടത്തപ്പെടുന്നത്. 

Advertisment

സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, സ്വകാര്യ മേഖല എന്നിവയ്ക്ക് പുറമെ ഗതാഗത സ്ഥാപനങ്ങൾ, കൺസൽട്ടിങ് സ്ഥാപനങ്ങൾ, ദേശീയ, രാജ്യാന്തര കമ്പനികൾ എന്നിവ പ്രദർശനത്തിൽ പങ്കെടുക്കും.

യാത്രാ സൗകര്യങ്ങൾ, കര-നാവിക-വ്യോമ ഗതാഗതം എന്നീ മേഖലകളിലെ വികസനങ്ങളും പുരോഗതികളും ചർച്ച ചെയ്യുന്നതിനൊപ്പം സമഗ്രവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനത്തിനായുള്ള നയങ്ങളും പദ്ധതികളും സമ്മേളനത്തിൽ വിലയിരുത്തും.

Advertisment