Advertisment

ബിസിനസ് ട്രാവലർ പുരസ്കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്സ്

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
H

ദോഹ: ബിസിനസ് ട്രാവലർ പുരസ്കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടി ഖത്തർ എയർവേയ്സ്. ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ഉൾപ്പെടെ 4 ബിസിനസ് ട്രാവലർ പുരസ്കാരങ്ങളാണ് ഖത്തർ എയർവേയ്സ് സ്വന്തമാക്കിയത്.

Advertisment

മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരവും ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരവും ഹമദ് രാജ്യാന്തര വിമാനത്താവളം കരസ്ഥമാക്കി.

ഏറ്റവും മികച്ച ബിസിനസ് ക്ലാസിന് പുറമേ മികച്ച ലോങ്-ഹൗൾ എയർലൈൻ, മികച്ച ഇൻ ഫ്ലൈറ്റ് ഫുഡ് ആന്റ് ബിവ്റേജ്, മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ എന്നീ അവാർഡുകളാണ് ഖത്തർ എയർവേയ്സ് നേടിയത്. ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

 

 

Advertisment