ഹോം നഴ്സുമാർക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കി ഖത്തർ; ജോലിക്ക് അപേക്ഷിക്കാൻ ഹോം നഴ്സിങ് സർട്ടിഫിക്കേഷനോ നഴ്സിങ് ഡിഗ്രിയോ നിർബന്ധം

മറ്റ് രാജ്യങ്ങളിലെപ്പോലെ ഖത്തറിലും ആരോഗ്യവിഭാഗത്തിന് കീഴിൽ ഹോം നഴ്സുമാരെ ഉൾപ്പെടുത്തും. നിശ്ചിത യോഗ്യതയുള്ളവർക്ക് മാത്രമേ ഇനി ഹോം നഴ്സ് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു

New Update
HOME NURSE QATAR

ദോഹ: ഖത്തറിൽ ഹോം നഴ്സുമാർക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. വീടുകളിൽ കഴിയുന്ന വയോധികരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം.

Advertisment

ഇതോടെ മറ്റ് രാജ്യങ്ങളിലെപ്പോലെ ഖത്തറിലും ആരോഗ്യവിഭാഗത്തിന് കീഴിൽ ഹോം നഴ്സുമാരെ ഉൾപ്പെടുത്തും.

ഇതോടെ നിശ്ചിത യോഗ്യതയുള്ളവർക്ക് മാത്രമേ ഇനി ഹോം നഴ്സ് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. ജോലിക്ക് അപേക്ഷിക്കാൻ ഹോം നഴ്സിങ് സർട്ടിഫിക്കേഷനോ നഴ്സിങ് ഡിഗ്രിയോ നിർബന്ധമാണ്.

Advertisment