New Update
/sathyam/media/media_files/OlPfzHBNlUsl8SEXUD6H.jpg)
ദോഹ: ഖത്തറില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. തിരൂര്‍ ആലിന്‍ചുവട് സ്വദേശി പൊട്ടച്ചോല ഹംസഹാജി (72) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പായിരുന്നു അപകടം സംഭവിച്ചത്.
Advertisment
ഹമദ് ആശുപത്രിക്കടുത്ത് വെച്ച് ഹംസ ഹാജി സഞ്ചരിച്ച സൈക്കിളിൽ ഫുഡ് ഡെലിവറി കമ്പനിയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു.
40 വർഷത്തിലേറെയായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു ഹംസഹാജി. ഭാര്യ: ആയിഷ. ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us