ആരോഗ്യകരമായ ജീവിത ശൈലി പിന്തുടര്‍ന്നും ശാസ്ത്രീയമായ ഭക്ഷണക്രമം പാലിച്ചും ഹൃദയാരോഗ്യം സംരംക്ഷിക്കണം

New Update
skills development centre

ദോഹ: ആരോഗ്യകരമായ ജീവിത ശൈലി പിന്തുടര്‍ന്നും ശാസ്ത്രീയമായ ഭക്ഷണക്രമം പാലിച്ചും  സമയാസമയങ്ങളില്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയും ഹൃദയാരോഗ്യം സംരംക്ഷിക്കുകയും ഹൃഗ്രോഗ സാധ്യതയെ ഒരു പരിധിവരെ പ്രതിരോധിക്കുകയും ചെയ്യാനാകുമെന്ന് വേള്‍ഡ് ഹാര്‍ട്ട് ഡേയോടനുബന്ധിച്ച് മീഡിയ പ്‌ളസ് അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.  

Advertisment

പ്രമേഹം, രക്ത സമ്മര്‍ദ്ധം എന്നിവ നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, സമയാസമയങ്ങളില്‍ ശരീരം നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക, ശാരിരികാസ്യസ്ഥ്യങ്ങളുണ്ടാകുമ്പോള്‍ വൈദ്യ സഹായം തേടുക എന്നിവയാണ് പ്രധാന കാര്യങ്ങളെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷ്ണര്‍  ഡോ.ബിനീഷ് അഖീല്‍ അഭിപ്രായപ്പെട്ടു.

ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതില്‍ ദന്ത സംരംക്ഷണത്തിനും പ്രാധാന്യമുണ്ടെന്നും പല്ലുകളുടെ സംരംക്ഷണത്തിലും ശ്രദ്ധ വേണമെന്നും ചടങ്ങില്‍ സംസാരിച്ച  അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്ററിലെ ഡെന്റിസ്റ്റ് ഡോ.ഷഫീഖ് ഹസന്‍ പറഞ്ഞു.

പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഏയ്ഞ്ചല്‍ റോഷന്‍, ജി.ആര്‍.സി.സി അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍ എന്നിവര്‍ സംഘാടകരോടൊപ്പം ചേര്‍ന്ന് ഹാര്‍ട്ട് ഡേ പോസ്റ്റര്‍ റിലീസ് ചെയ്തു. 

ഖത്തറിലെ കലാകാരനായ പ്രശോഭ് കണ്ണൂര്‍ വേസ്റ്റ് പേപ്പറുകള്‍കൊണ്ട് നിര്‍മിച്ച ഹൃദയത്തിന്റെ കൊളാഷ് പരിപാടിയുടെ മുഖ്യ പ്രായോജകരായ അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ക്ക് സമ്മാനിച്ചു.

അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്ററിന്റെ സൗജന്യ ബ്‌ളഡ് പ്രഷര്‍, ഷുഗര്‍ പരിശോധനകള്‍, ബി.എം.ഐ ഇന്‍ഡക്‌സ് എന്നിവക്ക് പുറമേ ക്‌ളാസിക് ഖത്തര്‍, മെലോഡിയ എന്റര്‍ടെയിന്‍മെന്റ് എന്നിവയിലെ ഗായകരോടൊപ്പം മുഹ് സിന്‍ തളിക്കുളം, റാഫി പാറക്കാട്ടില്‍, സുബൈര്‍ പാണ്ടവത്ത്, അബ്ദുല്ല മൊകേരി എന്നിവരും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് ഹാര്‍ട്ട് ഡേ ആഘോഷങ്ങളെ അവിസ്മരണീയമാക്കി.

മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് , ഓപറേഷന്‍ മാനേജര്‍ റഷീദ പുളിക്കല്‍, അമീന്‍ സിദ്ധീഖ്, നിഷാദ്, സൈനുല്‍ ആബിദ്, മുഹമ്മദ്, അബ്ദുസ്സമദ്, അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്റര്‍ ബിസിനസ് ഡവലപ്‌മെന്റ് ആന്റ് കോര്‍പറേറ്റ് റിലേഷന്‍സ് മാനേജര്‍ നസീഫ് മുഹമ്മദ് അബ്ദുല്‍ സലാം,  ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ മുഹമ്മദ് ഹര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

വേല്‍ഡ് ഹാര്‍ട്ട് ഡേയോടനുബന്ധിച്ച് മീഡിയ പ്‌ളസും അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്ററും ചേര്‍ന്ന് തയ്യാറാക്കിയ പോസ്റ്റര്‍ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഏയ്ഞ്ചല്‍ റോഷന്‍, ജി.ആര്‍.സി.സി അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍ എന്നിവര്‍ പ്രകാശനം ചെയ്യുന്നു

Advertisment