ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

New Update
incas qatar independence day

ഖത്തര്‍: ഇന്ത്യയുടെ എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി ഖത്തറിൽ സമുചിതമായി ആഘോഷിച്ചു. ദോഹ ഡൈനാമിക് സ്പോർട്സ് സെന്ററിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതമാശംസിച്ചു. ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. 

Advertisment

ഒഐസിസി ഗ്ളോബൽ കമ്മിറ്റി അംഗം ജോൺഗിൽബർട്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബിജു മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് ജില്ലാകമ്മിറ്റി പ്രസിഡണ്ട്മാരും ഭാരവാഹികളും പ്രവർത്തകരും അടങ്ങിയ സദസ്സ് ഭാരതത്തിന്റെ ആത്മാവായ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ പുതുക്കി.

നാസ്സർ വടക്കേകാട്, നാസ്സർ കറുകപ്പാടം, ഷംസുദ്ധീൻ ഇസ്മയിൽ, സലീം ഇടശ്ശേരി, ജോയ് പോൾ, ജോർജ്ജ് കുരുവിള, സിഹാസ് ബാബു, സോണി, മുജീബ്, മുഹമ്മദ് ഇടയനൂർ, ജോബി, ഹരികുമാർ, രഞ്ജു, ഷാഹിൻ മജീദ്, പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു.

ദേശീയഗാനാലാപനത്തോടെ അവസാനിച്ച ചടങ്ങിൽ ജന:സെക്രട്ടറി സിറാജ് പാലൂർ നന്ദി രേഖപ്പെടുത്തി.

Advertisment