അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എംഇഎസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം

New Update
condolences

ദോഹ: ഖത്തർ എംഇഎസ് ഇന്ത്യൻ സ്കൂൾ സ്ഥാപകരിൽ മുഖ്യനും ദീർഘകാലം പ്രസിഡൻ്റും മുതിർന്ന ഖത്തർ പ്രവാസിയും സാമൂഹ്യസേവകനും വ്യവസായിയുമായിരുന്ന പി.പി. ഹൈദർ ഹാജിയുടെ നിര്യാണം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ദുഖമായിമാറി.

Advertisment

ഖത്തറിലെ പ്രശസ്തമായ എംഇഎസ് ഇന്ത്യൻ സ്കൂളിൻ്റെ മുതിർന്ന വൈസ് പ്രസിഡൻ്റ് ഡോ. കെ.പി നെജീബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡ്യ, നോർക്ക റൂട്ട്സ് ചെയർമാൻ സി.ബി. റപ്പായി, ഐസിസി പ്രസിഡൻ്റ് മണികണ്ഠന്‍, ഐസിബിഎഫ് വൈസ്പ്രസിഡൻ്റ് ദീപക് ഷെട്ടി, ഇൻകാസ് പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ, യൂണിറ്റി കോഡിനേറ്റർ ഖലീൽ, കെഎംസിസി ഭാരവാഹി സാം ബഷീർ, ഗോവൻ കമ്യൂണിറ്റിയുടെ മുതിർന്ന ഇന്ത്യൻ കമ്യൂണിറ്റി ഭാരവാഹി ഹരീഷ് കാഞ്ചാണി, സിഐസി ഭാരവാഹി കാസിം, ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായി എന്നിവർ പ്രസംഗിച്ചു.

haji condolences

ഹൈദർ ഹാജിയുടെ മകൻ പി.പി അൻവർ മറുപടി പ്രസംഗം നടത്തി. വിവിധ കൂട്ടായ്മ ഭാരവാഹികളും ഖത്തർ സ്വദേശികളും വിദേശികളുമായ നിരവധിപേർ അനുശോചന യോഗത്തിലും പങ്കെടുത്തു. 

ഫാമിലി ഫുഡ് സെൻ്റർ ഗ്രൂപ്പ് മേധാവിയും എംഇഎസ് ഭരണസമിതി അംഗവുമായ പി.പി ഫൈസൽ ഹൈദറിൻ്റെ നേതൃത്വത്തിൽ അനുശോചനത്തിനായി ഒരുക്കിയ മജ്ലിസിൽ ഖത്തറിലെ വിവിധ മേഘലയിലെ സ്വദേശി വിദേശികളായ നിരവധി വ്യക്തിത്വങ്ങൾ മൂന്ന് ദിവസങ്ങളിലായി എത്തിയിരുന്നു.

condolences-2

അനുശോചന ചടങ്ങിന് എംഇഎസ് സ്കൂൾ ഭാരവാഹികളായ അഹമ്മദ് ഹിഷാം, ഖാസിഫ് ജലീൽ, ഫിറോസ് അബ്ദുൽ ഫത്താഹ്, സൈഫുട്ടി (അശറഫ്), ഫൈസൽ പനങ്ങായി, ഖലീൽ എന്നിവർ നേതൃത്വം നൽകി.

Advertisment