യുവകലാസാഹിതി ഖത്തർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'ഈണം 2025' പോസ്റ്റർ പ്രകാശനം ചെയ്തു

New Update
poster release

ഖത്തര്‍: യുവകലാസാഹിതി ഖത്തർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'ഈണം 2025’ ഒക്ടോബർ 17 നു അൽ-സദ്ദ് സ്വാദ് റെസ്റ്റോറന്റിൽ വെച്ച് നടക്കും. 

Advertisment

ഐസിസിയിൽ വച്ച് നടന്ന ചടങ്ങിൽ പരിപാടിയുടെ പോസ്റ്റർ യുവകലാസാഹിതി പ്രസിഡന്റ് ബഷീർ പട്ടാമ്പി യുവകലാസാഹിതി കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഷാനവാസ് തവയിലിന് നൽകി പ്രകാശനം ചെയ്തു. 

യുവകലാസാഹിതി സെക്രട്ടറി ഷഹീർ ഷാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി സിറാജ്, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

Advertisment