ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഓണ്‍ലൈന്‍ എഡിഷനും മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി

New Update
ios1

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി പത്തൊമ്പതാം പതിപ്പിന്റെ ഓണ്‍ലൈന്‍ എഡിഷനും മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലയിലെ പ്രമുഖര്‍ സംബന്ധിച്ചു.  ഓണ്‍ലൈന്‍ എഡിഷന്‍ കെബിഎഫ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പുതുക്കുടിയാണ്  പ്രകാശനം ചെയ്തത്.

മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഖത്തര്‍ മലയാളി ഇന്‍ഫ്‌ളു വന്‍സേര്‍സ് അധ്യക്ഷ ലിജി അബ്ദുല്ല, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, ദ വേ കോര്‍പറേറ്റ് മാനേജിംഗ് ഡയറക്ടര്‍ ഉവൈസ്  എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ്, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു. റഊഫ് മലയിലും സംഘവും നയിച്ച സംഗീതമേള പരിപാടിക്ക് നിറമേകി. ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

Advertisment

 
ഓണ്‍ലൈന്‍ എഡിഷന്‍ www.qatarcontact.com  എന്ന വിലാസത്തിലും മൊബൈല്‍ ആപ്‌ളിക്കേഷനുകള്‍ qbcd എന്ന പേരില്‍ ഗൂഗിള്‍ പ്‌ളേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും ലഭ്യമാണ്.
ഡയറക്ടറിയുടെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടാം.

Advertisment