പ്രമേഹം നിയന്ത്രിക്കാൻ മൊബൈൽ ആപ്പ്! ‘ക്യൂഡിഎ’ പുറത്തിറക്കി ഖത്തർ ഡയബറ്റിക് അസോസിയേഷൻ

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
qda.

ദോഹ: പ്രമേഹം നിയന്ത്രിക്കാൻ സൗജന്യ മൊബൈൽ ആപ്പുമായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ. പ്രമേഹം കൃത്യമായി നിയന്ത്രിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ പിന്തുണ ഉൾപ്പെടെയുള്ള സേവനങ്ങളുമായാണ് ‘ക്യൂഡിഎ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. 

Advertisment

അസോസിയേഷന്റെ എല്ലാവിധ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. പ്രമേഹ രോഗികൾക്കുള്ള തുടർപരിചരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് രൂപീകരിച്ചത്.

ഖത്തറിലുള്ളവർക്ക് പുറമെ വിദേശത്തുള്ളവർക്കും ആപ്പിന്റെ സേവനം ലഭിക്കും. പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ മെഡിക്കൽ സംഘത്തിന്റെ നിരന്തരമായ ആശയവിനിമയവും മാർഗനിർദേശങ്ങളും ഇതുവഴി ലഭ്യമാകും. പ്രമേഹ രോഗികൾക്ക് മാത്രമല്ല പ്രമേഹം വരാൻ സാധ്യത കൂടുതലുള്ളവർക്കും ആപ്പ് ഉപയോഗിക്കാം. 

ശരീരഭാരം കുറയ്ക്കാനുള്ള പോഷകാഹാര പ്ലാൻ, പ്രമേഹത്തെ പ്രതിരോധിക്കാനുള്ള കാര്യങ്ങൾ എന്നിവയേക്കുറിച്ചുള്ള മാർഗനിർദേശങ്ങളും ഇതുവഴി ലഭിക്കും.

Advertisment