റിയാദ്: പ്രതീക്ഷിക്കാത്ത സമയത്ത് സ്‌കൂട്ടറുകളിലും കാറുകളിലും ആയുധങ്ങളുമായി ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന മോഷണസംഘം.
റിയാദിന്റെ ബത്തായിയുടെ പല ഭാഗങ്ങളിലും സാധാരണക്കാരായ വിദേശികളെ ആക്രമിച്ചു കീഴ്‌പെടുത്തി കയ്യിലുള്ള സാധനങ്ങള്‍ പിടിച്ചു കൊണ്ടു പോകുന്ന പ്രവണത കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുകയാണ്.
2013 - 2015 കാലയളവില്‍ റിയാദിലും പരിസരങ്ങളിലും വമ്പിച്ച പിടിച്ചുപറി സംഘം ജനങ്ങളെ പരിഭ്രാന്തരാക്കി.
ബത്തഹ, മുറബ, സുമൈസി, ഖുറാബി, റെയില്‍വേ റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങിയാല്‍ ഏത് നിമിഷവും ആക്രമിക്കുകയും ബൈക്കുകളില്‍ ചീറിപ്പാഞ്ഞു വന്ന് പിടിച്ചുപറിച്ചു കൊണ്ടു പോകുന്ന സംഘങ്ങളായിരുന്നു.
റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരാതികള്‍ അതാത് എംബസികളിലും പോലീസിലും നല്‍കിയിട്ടും യാതൊരു വിധത്തിലും മാറ്റമില്ലാത്ത സമയത്തായിരുന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ റാഫി പാങ്ങോട് റിയാദ് ഗവര്‍ണര്‍ ഓഫീസിലും പോലീസ് ഡയറക്ടര്‍ ഓഫീസിലും പരാതി നല്‍കിയത്.
തുടര്‍ന്ന് റിയാദിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെയും സ്‌പെഷ്യല്‍ സിഐഡി വിഭാഗത്തിന്റെയും രഹസ്യ ഇടപെടലില്‍ നൂറുകണക്കിന് പിടിച്ചുപറി സംഘങ്ങളെ റിയാദ് പരിസരപ്രദേശങ്ങളില്‍ നിന്ന് പിടിക്കുകയും ശിക്ഷ നല്‍കി ജയിലില്‍ അടയ്ക്കുകയും ചെയ്തത്.
റിയാദും പരിസരപ്രദേശങ്ങളിലും അതിനുശേഷം വളരെ ശാന്തമായിരുന്നു. വിരലില്‍ എണ്ണാവുന്ന ചില കേസുകള്‍ ഒഴിച്ച് പിടിച്ചുപറി സംഘത്തിന്റെ ശല്യം കുറവായിരുന്നു ബത്തയും പ്രദേശവും.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പിടിച്ചുപറി സംഘം സജീവമാവാന്‍ തുടങ്ങി. വിദേശികളും കുടുംബങ്ങളും ഭയത്തോടെയാണ് കഴിയുന്നത്.
കഴിഞ്ഞ ദിവസം റിയാദിലെ മാധ്യമ പ്രവര്‍ത്തകനെ ആക്രമിക്കുകയും ക്യാമറയും മറ്റു സാധനങ്ങളും പിടിച്ചു പറിച്ചു കൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ട്.
കള്ളന്മാരുടെ പ്രതീക്ഷിക്കാത്ത ആക്രമണത്തെ ഇപ്പോഴും ഭയത്തോടെ കൂടിയാണ് ഓര്‍ക്കുന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ടര്‍ നസറുദ്ദീന്‍ ബി ജെ പറഞ്ഞു.
റിയാദിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുയും പിടിച്ചുപറി സംഘങ്ങളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. പലരും പുറത്തു പറയാതെ ഒളിച്ചു വയ്ക്കുകയാണ്.
പുറത്തു പറയാതെ ഒളിച്ചു വെക്കുന്നതും പോലീസില്‍ പരാതി നല്‍കാത്തതും വലിയൊരു കുറ്റമാണ് എന്ന് റാഫി പാങ്ങോട് പറഞ്ഞു. പരാതി നല്‍കുവാന്‍ തയ്യാറാണ് എങ്കില്‍ പരാതിയുടെ പരിപൂര്‍ണ്ണമായ ലെറ്റര്‍ ഗവര്‍ണര്‍ ഓഫീസിലും പോലീസ് ഡയറക്ടര്‍ക്കും നല്‍കുവാന്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് തയ്യാറാണെന്ന് പറഞ്ഞു.
പരാതി പറയുവാനും കേസുമായി മുന്നോട്ട് പോകുവാനും പലരും തയ്യാറാകാത്തത് മോഷണ സംഘത്തിന് വീണ്ടും മോഷ്ടിക്കുന്നതിനും പിടിച്ചുപറിക്കുന്നതിനും പ്രോത്സാഹനമാണ് നല്‍കുന്നത്.
പരാതിക്കാരുടെ പരാതികള്‍ ഏറ്റെടുത്ത് മുന്നോട്ടു വരുവാന്‍ ആയി ഇവിടത്തെ പ്രവാസി സംഘടനകള്‍ തയ്യാറാകണമെന്നും അവരോടൊപ്പം എന്ത് കാര്യത്തിനും കൂടെ നില്‍ക്കുവാനായി തയ്യാറാണെന്ന് സാമൂഹ്യ പ്രവര്‍ത്തകരും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാനുമായ റാഫി പാങ്ങോട് പറഞ്ഞു.