Advertisment

എയർ ഇന്ത്യ സമരം: ഉറ്റവർ എത്തും മുമ്പേ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു

ചികിത്സയില്‍ ക്കഴിഞ്ഞ നമ്പി രാജേഷിനെ കാണാന്‍ മസ്‌കറ്റിലേക്കു യാത്രതിരിച്ച ഭാര്യ അമൃത സി.രവിയും അമ്മ ചിത്രയും എയര്‍ ഇന്ത്യ സമരം കാരണം യാത്ര മുടങ്ങി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

author-image
ഗള്‍ഫ് ഡസ്ക്
New Update
rajesh air india.jpg

മസ്‌കറ്റ്: എയര്‍ ഇന്ത്യ വിമാനക്കമ്പനി സമരം മൂലം യാത്ര മുടക്കിയ ഉറ്റവരെ കാണാനാകാതെ ചികിത്സയില്‍ ക്കഴിഞ്ഞിരുന്ന ഒമാനിലെ പ്രവാസി മരണപെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയില്‍ക്കഴിഞ്ഞ തിരുവനന്തപുരം കരമന നെടുങ്കാട് ടി.സി. 45/2548-ല്‍ ആര്‍.നമ്പി രാജേഷാ (40) ണ് കഴിഞ്ഞ ദിവസം മരണപെട്ടത്. മസ്‌കറ്റിലെ വാദി കബീര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഐ.ടി. മാനേജരായിരുന്നു നമ്പി രാജേഷ്.

Advertisment

ചികിത്സയില്‍ ക്കഴിഞ്ഞ നമ്പി രാജേഷിനെ കാണാന്‍ മസ്‌കറ്റിലേക്കു യാത്രതിരിച്ച ഭാര്യ അമൃത സി.രവിയും അമ്മ ചിത്രയും എയര്‍ ഇന്ത്യ സമരം കാരണം യാത്ര മുടങ്ങി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഇവരെ കാണാതെയാണ് നമ്പി രാജേഷ് ലോകത്തോടു വിടപറഞ്ഞത്. ആന്‍ജിയോ പ്ലാസ്റ്റിക്കു ശേഷം ആശുപത്രിയില്‍നിന്ന് ശനിയാഴ്ച ഫ്‌ളാറ്റിലെത്തിയ നമ്പി രാജേഷിന് സുഹൃത്തുക്കളാണ് കൂട്ടിനുണ്ടായിരുന്നത്. നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിനിടെയായിരുന്നു മരണം. മരണസമയത്ത് നമ്പി രാജേഷ് ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു. 

സമരമുണ്ടായിരുന്നില്ലെങ്കില്‍ ഇത്തരമൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഭര്‍ത്താവിനെ കാണാന്‍കഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍ നിസ്സഹായരായിരുന്നു. തന്റെ യാത്ര മുടങ്ങിയെങ്കിലും ഭര്‍ത്താവ് ചികിത്സയ്ക്കായി നാട്ടിെേലക്കത്തുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയോടെയും കഴിയുകയായിരുന്നു പി.ആര്‍.എസ്. നഴ്സിങ് കോളേജില്‍ ബി.എസ്സി. നഴ്സിങ് വിദ്യാര്‍ഥിനിയാ ഭാര്യ അമൃത. മക്കള്‍: അനിക, നമ്പി ശൈലേഷ്.

muscut Air India Express flight
Advertisment