റമദാന്‍ മാസമായിട്ടും വിപണിയില്‍ ഈന്തപ്പഴങ്ങളും ഭക്ഷ്യവസ്തുക്കളും എത്തുന്നത് മന്ദഗതിയില്‍. സാധനങ്ങളുടെ വില 15 മുതല്‍ 25 ശതമാനം വരെ വര്‍ധിച്ചു

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി റമദാന്‍ മാസമായിട്ടും വിപണിയില്‍ ഈന്തപ്പഴങ്ങളും റമദാന്‍ സാധനങ്ങളുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും എത്തുന്നത് മന്ദഗതിയില്‍. 

New Update
ഹ്യദയാരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും ഉത്തമം, വണ്ണം കുറയ്ക്കാനും ദിനം രണ്ടെണ്ണം മതി ; ബദാം കഴിച്ചാലുള്ള ഗുണങ്ങൾ

കുവൈത്ത് സിറ്റി: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി റമദാന്‍ മാസമായിട്ടും വിപണിയില്‍ ഈന്തപ്പഴങ്ങളും റമദാന്‍ സാധനങ്ങളുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും എത്തുന്നത് മന്ദഗതിയില്‍.


Advertisment

പ്രത്യേകിച്ചും ഷുവൈഖില്‍, റമദാന്‍ സാധനങ്ങളുടെ വില 15 മുതല്‍ 25 ശതമാനം വരെ വര്‍ധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും സ്ഥിരീകരിച്ചു. വിദേശത്ത് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചത് ഭക്ഷ്യ വസ്തുക്കളുടെ വിലവര്‍ധനക്ക് കാരണമായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.



റമദാന്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന മിക്ക രാജ്യങ്ങളും ഇറക്കുമതിക്കാരില്‍ നിന്നുള്ള ലെവി വര്‍ധിപ്പിച്ചു. റമദാന്‍ സാധനങ്ങളുടെ വില പ്രതീക്ഷിച്ചതിലും കവിഞ്ഞിട്ടുണ്ട്. ഈന്തപ്പഴത്തിന്റെയും കാപ്പിയുടെയും വില കഴിഞ്ഞ വര്‍ഷത്തെ റമദാന്‍ സീസണിനെ അപേക്ഷിച്ച് അതിശയോക്തിപരമായി വര്‍ധിച്ചു. 

മുമ്പ് 2.250 ദിനാറിന് വിറ്റിരുന്ന ഒരു കിലോഗ്രാം ഈന്തപ്പഴത്തിന്റെ വില ഇപ്പോള്‍ 3.500 ദിനാറില്‍ എത്തിയിരിക്കുന്നത് ന്യായമാണോ എന്നാണ് ഉപഭേക്താക്കളുടെ ചോദ്യം.

Advertisment