New Update
/sathyam/media/media_files/2025/02/13/QUEeXHNHtdaaD3KMRLJG.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ റമദാനില്‍ ഇമാമുമാര്‍, പ്രബോധകര്‍, മുഅ്‌സിന്‍മാര്‍ എന്നിവര്‍ക്കുള്ള അവധി ചട്ടങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. കുവൈത്ത് എന്‍ഡോവ്മെന്റ് മന്ത്രാലയമാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Advertisment
പള്ളികളില്‍ അവരുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ വിശുദ്ധ മാസത്തിന്റെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ അവധികള്‍ സര്‍ക്കുലര്‍ പ്രകാരം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
റമദാന്‍ 1 മുതല്‍ 19 വരെ, ഒരേ പള്ളിയില്‍ നിന്ന് ഒരു പകരക്കാരന്‍ ലഭ്യമാണെങ്കില്‍, പരമാവധി നാല് ദിവസത്തേക്ക് അവധി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഈ കാലയളവില്‍ അവര്‍ക്ക് അവധി ആവശ്യപ്പെടാന്‍ കഴിയില്ല. കൂടാതെ മാസത്തിന്റെ മതപരമായ പ്രാധാന്യവും ആരാധനാ പ്രവര്‍ത്തനങ്ങളുടെ എണ്ണവും കണക്കിലെടുത്ത് മന്ത്രാലയം റമദാന്‍ മാസത്തിലെ ആഴ്ചതോറുമുള്ള വിശ്രമ ദിനം റദ്ദാക്കിയിട്ടുണ്ട്.