റമളാന്‍ പ്രമാണിച്ച് 1,000 ത്തിലധികം അവശ്യ സാധനങ്ങളുടെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യവ്യവസായ മന്ത്രാലയം. പ്രധാന റീട്ടെയ്ല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി

റമളാന്‍ പ്രമാണിച്ച് 1,000 ത്തിലധികം അവശ്യ സാധനങ്ങളുടെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യവ്യവസായ മന്ത്രാലയം

New Update
RAMADHAN

ദോഹ: റമളാന്‍ പ്രമാണിച്ച് 1,000 ത്തിലധികം അവശ്യ സാധനങ്ങളുടെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യവ്യവസായ മന്ത്രാലയം. രാജ്യത്തെ പ്രധാന റീട്ടെയ്ല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. റമളാന്‍ അവസാനിക്കുന്നതു വരെയാണ് വിലക്കുറവ് പ്രാബല്യത്തിലുള്ളത്. മന്ത്രാലയത്തിന്റെ 'ഡിസ്‌ക്കൗണ്ടഡ് ഗുഡ്‌സ് ഇനിഷ്യേറ്റീവ്' എന്ന പദ്ധതിയുടെ ഭാഗമായാണിത്.

Advertisment

ധാന്യം, പഞ്ചസാര, അരി, പാസ്ത, ചിക്കന്‍, ഭക്ഷ്യ എണ്ണ, പാല്‍ എന്നിങ്ങനെയുള്ള ഭക്ഷ്യ സാധനങ്ങളും ടിഷ്യു, അലുമിനിയം ഫോയില്‍ പേപ്പര്‍, ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയ ഭക്ഷ്യേതര സാധനങ്ങളും ഉള്‍പ്പെടെയാണ് ആയിരം അവശ്യ സാധനങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക ടാഗില്‍ ആയിരിക്കും വിലക്കുറവുള്ള ഉല്‍പന്നങ്ങള്‍ വില്‍പനശാലകളില്‍ പ്രദര്‍ശിപ്പിക്കുക.

Advertisment