/sathyam/media/media_files/2025/02/08/X7gECWHv7CB8ItwiW6JQ.jpg)
റിയാദ്: റമദാന്‍ പ്രമാണിച്ച് ഈ വര്‍ഷവും സൗദി അറേബ്യയിലെ തടവുകാര്‍ക്ക് പൊതുമാപ്പ്. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാപ്പ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി.
പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നല്‍കി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുമുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.
ഒരോ വര്‍ഷവും റമദാനില്‍ രാജകാരുണ്യത്താല്‍ നിരവധി പേരാണ് ഇങ്ങനെ ജയില്‍ മോചിതരാകുന്നത്.
രാജകീയ ഉത്തരവ് വേഗത്തില്‍ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിര്‍ദേശിച്ചു. തീര്‍ച്ചയായും ഇത് മനുഷ്യമനസിന്റെ അനുകമ്പയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
ജയില്‍മോചിതരാകുന്നവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകുകയും വീണ്ടും അവരുമായി ഒന്നിക്കുകയും ചെയ്യുന്നത് അവരുടെ ഹൃദയത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയിലുള്ളവര്‍ക്ക് നല്‍കുന്ന പരിചരണത്തിനും മാപ്പ് നല്‍കി അവരെ ജയില്‍മോചിതരാക്കാനുള്ള രാജകാരുണ്യത്തിനും സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അഭ്യന്തര മന്ത്രി നന്ദി പറഞ്ഞു.