രാമപുരം അസോസിയേഷൻ ഓഫ് കുവൈറ്റ് ഓണം ആഘോഷിച്ചു

അസോസിയേഷൻ അംഗങ്ങൾ നടത്തിയ വിവിധയിനം കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

New Update
ramapuram onam.

രാമപുരം അസോസിയേഷൻ ഓഫ് കുവൈറ്റ് ഓണം ആഘോഷിച്ചു. പോപ്പിൻസ്  ഓഡിറ്റോറിയത്തിൽ വെച്ച നടന്ന ചടങ്ങിൽ  സംഘടനയുടെ രക്ഷാധികാരികളായ ഡൊമിനിക് എറത്തും, ചെസ്സിൽ രാമപുരവും സംയുക്തമായി ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. പ്രസിഡന്റ് അനൂപ് ആൻഡ്രൂസ് ആലനോലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാക്സൺ ടോം സ്വാഗതവും ട്രഷറർ സിബി സ്കറിയ നന്ദിയും രേഖപ്പെടുത്തി.

Advertisment

അസോസിയേഷൻ അംഗങ്ങൾ നടത്തിയ വിവിധയിനം കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. കുവൈറ്റിലെ പ്രമുഖ ഗായകരുടെ ഗാനമേളയും ചടങ്ങിന് മിഴിവേകി. ജാതിമത വ്യത്യാസമില്ലാതെ മനസ്സിൽ നന്മയുടെ തിരി തെളിയിച്ചുകൊണ്ട് നടത്തിയ ആഘോഷ പരിപാടികൾ ഓരോന്നും വരും തലമുറയ്ക്ക് സമാധാനത്തിന്റെയും സൗഹൃദ മനോഭാവത്തിന്റെയും ആവശ്യകത ഉൾക്കൊള്ളുവാൻ കഴിയുന്ന വിധത്തിൽ ഉള്ളതായിരുന്നു.

പ്രസ്തുത ചടങ്ങിൽ 2023-25 പ്രവർത്തന കാലഘട്ടത്തേക്കുള്ള RAK-ൻറെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. തുടർന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയോടുകൂടി പരിപാടികൾ അവസാനിച്ചു

onam 2023 ramapuram association kuwait
Advertisment