Advertisment

റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് ആരാധനകളും മതപരമായ മറ്റ് ആവശ്യങ്ങളും കൂടുതല്‍ എളുപ്പത്തില്‍ നിറവേറ്റുന്നതിന് 'തവക്കല്‍ന'യില്‍ മതപരമായ സേവനങ്ങള്‍ വിപുലീകരിച്ചു

റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് ആരാധനകളും മതപരമായ മറ്റ് ആവശ്യങ്ങളും കൂടുതല്‍ എളുപ്പത്തില്‍ നിറവേറ്റുന്നതിന്  'തവക്കല്‍ന'യില്‍ മതപരമായ സേവനങ്ങള്‍ വിപുലീകരിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
New Update
tawakalna 11

റിയാദ്: റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് ആരാധനകളും മതപരമായ മറ്റ് ആവശ്യങ്ങളും കൂടുതല്‍ എളുപ്പത്തില്‍ നിറവേറ്റുന്നതിന്  'തവക്കല്‍ന'യില്‍ മതപരമായ സേവനങ്ങള്‍ വിപുലീകരിച്ചു. പൊതുജനങ്ങള്‍ക്ക് ഗവണ്‍മെന്റ് സര്‍വിസ് ലഭിക്കുന്നതിനുള്ള നാഷണല്‍ ആപ്ലിക്കേഷനുകളിലൊന്നാണ് തവക്കല്‍ന.

Advertisment


 ഉയര്‍ന്ന കൃത്യതയോടെ ഖിബ്ലയുടെ ദിശ നിര്‍ണയിക്കുന്നതിനുള്ള സേവനം, മക്ക, മദീന ഇരുഹറമുകളിലും തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമുമാരുടെ വിവരങ്ങള്‍, ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള സൗകര്യം, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രാര്‍ഥനാ സമയങ്ങള്‍ അറിയാനുള്ള സേവനം തുടങ്ങിയവ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ആപ്ലിക്കേഷന്‍ വഴി എളുപ്പവും ലളിതവുമായ ഘട്ടങ്ങളിലൂടെ ജീവകാരുണ്യ സംഭാവനകള്‍ നല്‍കുന്നതിനും അനാഥരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും അവര്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിനും ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്ന 'ഇഹ്‌സാന്‍' സേവനങ്ങളുടെ പാക്കേജും സര്‍വീസില്‍ ഉള്‍പ്പെടുന്നു. 


ആപ്ലിക്കേഷന്‍ നല്‍കുന്ന മനാസിക് പോര്‍ട്ടലില്‍ മക്കയില്‍ ഉംറ നിര്‍വഹിക്കുന്നതിനും മദീനയിലെ റൗദ ഷരീഫില്‍ പ്രാര്‍ഥന നടത്തുന്നതിനുമുള്ള അനുമതികള്‍ നേടാനും കാണാനും അനുവദിക്കുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള സഹകരണത്തിലൂടെ 650 ലധികം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നത് ആപ്ലിക്കേഷനില്‍ തുടരുന്നതിന് പുറമെയാണ് പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്.


 

Advertisment