/sathyam/media/media_files/2025/09/22/kuw-onam-2025-09-22-15-35-57.jpg)
കുവൈറ്റ് സിറ്റി : റാന്നി പ്രവാസി സംഘം കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയായിലെ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ച പൊതുസമ്മേളനം ഫാദർ ഡോ. ഫെനോ എം തോമസ് ഉദ്ഘാടനം ചെയ്തു.
സംഘടനാ പ്രസിഡന്റ് അനിൽ ചാക്കോ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ ബാബുജി ബത്തേരി ഓണ സന്ദേശം നൽകി, ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രോഗ്രാം മുഖ്യസ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി,മുൻ ഉപ രക്ഷാധികാരി ജേക്കബ് മാത്യു (സാമോൻ ), റാന്നി കോളേജ് അലുമിനി പ്രസിഡന്റ് ടിബി മാത്യു, ഫാദർ അനീഷ് സി സ്‌കറിയ, വനിത സെക്രട്ടറി സിമി പ്രദീപ്, എന്നിവർ പ്രസംഗിച്ചു
ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് സ്വാഗതം ആശംസിച്ചു. തുടർന്ന് റാന്നി പ്രവാസി സംഘം വനിതാ അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ട് ഏറെ ശ്രദ്ധ നേടി. കുട്ടികൾ വിവിധ ഇനം കലാ പരിപാടികൾ അവതരിപ്പിച്ചു.
മലനാട് മന്നൻ ആയി അനീഷ് ചെറുകരയും, മലനാട് മങ്കയായി രമ്യ മജോയും, കുട്ടി മന്നനായി ഷാരോൺ തോമസും, കുട്ടി മങ്കയായി സാൻസിയ ആൻ ജേക്കബ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു,
ഉപരിപഠനാർത്ഥം നാട്ടിലേക്ക് കടന്നുപോയ വിദ്യാർഥികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിഭവ സമൃദ്ധമായ ഓണാസദ്യയോട് കൂടിയാണ് ഓണാഘോഷ പരിപാടികൾക്ക് സമാപനമായത്. ജനറൽ കൺവീനർ ജോൺ സേവിയർ നന്ദി രേഖപ്പെടുത്തിയതോടെ റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന് പരിസമാപ്തിയായി.