Advertisment

ജോലിക്കുമെത്തിയില്ല, വീട്ടിലുമെത്തിയില്ല; ഒരു രാവും പകലും കാറില്‍ മരിച്ച നിലയില്‍; ഹേ വാര്‍ഡ് ഹീത് മലയാളി റെജി ജോണിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം; റെജി യുകെയിലെത്തിയത് ഒന്നര വര്‍ഷം മുമ്പ്; രണ്ടാഴ്ച മുന്‍പും ഓണാഘോഷത്തില്‍ നിറഞ്ഞു നിന്ന മനുഷ്യന്റെ വേര്‍പാടില്‍ വേദനിച്ച് സുഹൃത്തുക്കള്‍

New Update
reji

ലണ്ടന്‍: ജോലിസ്ഥലത്തിനു സമീപത്തെ പാര്‍ക്കിങ് സ്ഥലത്ത് കാറിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തിയ യുകെ മലയാളി അന്തരിച്ചു. ഹേവാര്‍ഡ്‌സ് ഹീത്ത് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ജീവനക്കാരനായ റെജി ജോണ്‍ (53) ആണ് മരിച്ചത്.

Advertisment

പത്തനംതിട്ട കോന്നി കിഴവള്ളൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ്. വീട്ടില്‍നിന്നു ജോലിക്ക് ഇറങ്ങിയ റെജിയെ ചൊവ്വാഴ്ച രാവിലെ ഫോണില്‍ വിളിച്ചിട്ടു കിട്ടിയിരുന്നില്ല. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ബുധനാഴ്ച വൈകിട്ടോടെ കാറില്‍ അവശനിലയില്‍ കണ്ടെത്തിയത്.

പാരാമെഡിക്കല്‍ സംഘമെത്തി സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹേവാര്‍ഡ്‌സ് ഹീത്ത് ഹോസ്പിറ്റലില്‍ നൈറ്റ് ഷിഫ്റ്റിന് വീട്ടില്‍നിന്നു പുറപ്പെട്ട റെജി ജോലി കഴിഞ്ഞു ചൊവ്വാഴ്ച രാവിലെ വീട്ടില്‍ എത്തേണ്ടതായിരുന്നു.

ചില ദിവസം ആശുപത്രിയിലെ ജോലിക്കു ശേഷം ഡോമിനോസിന്റെ പീത്സ ഡെലിവറിക്കും പോകാറുണ്ടായിരുന്നു. അവശ നിലയില്‍ കണ്ടെത്തുമ്പോള്‍ ഡോമിനോസിന്റെ യൂണിഫോം ധരിച്ചിരുന്നു. ആശുപത്രിയിലെ ജോലിക്കു ശേഷം ഡെലിവറി ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാകാം ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ജോലി സ്ഥലത്ത് എത്തുകയോ തിരികെ വീട്ടിലും എത്തുകയോ ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. ജോലിക്ക് എത്താതാകുമെന്ന് ആശുപത്രി അധികൃതരും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വീട്ടില്‍ എത്തിക്കാണുമെന്നു രാവിലെ ജോലിക്ക് പുറപ്പെട്ട ഭാര്യയും കരുതിയിരുന്നു.

ജോലിക്ക് ശേഷം പകല്‍ സമയം ഡെലിവറി ജോലി കൂടി ചെയ്യാറുള്ളതിനാല്‍ അങ്ങനെ ജോലിയിലായിരിക്കുമെന്നു കരുതി ഫോണും ചെയ്യാനായില്ല. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു ഭാര്യ വീട്ടില്‍ എത്തുമ്പോഴാണ് 53കാരനായ റെജി ജോണ്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നും മനസിലാക്കുന്നത്.

തുടര്‍ന്ന് പരിചയക്കാരുടെ ഒക്കെ ഫോണുകളില്‍ അന്വേഷണം നടത്തിയതോടെ പലരും റെജിയെ തിരക്കി ഇറങ്ങുക ആയിരുന്നു. ഒടുവില്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്കിംഗ് സ്‌പേസില്‍ കണ്ടെത്താനായി, കാറിനുള്ളില്‍ മരിച്ച നിലയില്‍ റെജിയേയും. 

പത്തനംതിട്ട കോന്നി കിഴവല്ലൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ് റെജി ജോണ്‍. ഭാര്യ ബിന്‍സിമോള്‍ കുര്യാക്കോസ് നഴ്‌സായി ജോലി ചെയ്യുന്നു. മകള്‍ അന്യ മേരി റെജി യുകെയില്‍ വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ആബേല്‍ റെജി നാട്ടിലാണ് പഠിക്കുന്നത്.

 

Advertisment