New Update
/sathyam/media/media_files/2024/12/18/JYV8AKeentAE4l8oLv7Z.jpg)
റിയാദ്. രാത്രികാലത്ത് പാർക്കിങ്ങിലിരിക്കുന്ന വാഹനങ്ങളുടെ ടയറുകൾ ഊരി കൊണ്ടുപോകുന്നത് പതിവാകുന്നു . റിയാദിൽ നിരവധി വാഹന ഉടമകൾക്കാണ് ഇത്തരത്തിൽ വാഹനങ്ങളുടെ ടയറുകൾ നഷ്ടമായത്
Advertisment
റിയാദിൽ ഇരുപതോളം വാഹനങ്ങളുടെ ടയറുകൾ അഞ്ചുദിവസത്തിനിടയിൽ ഊരിഎടുത്ത ശേഷം സിമന്റ് കട്ടകൾ വച്ചുകൊണ്ടാണ് കള്ളന്മാർ പോകുന്നത്.
പല വാഹനങ്ങളും രാവിലെ വന്നു വാഹന ഉടമ വണ്ടി സ്റ്റാർട്ട് ചെയ്ത് എടുക്കുമ്പോഴാണ് ടയറുകൾ നഷ്ടപ്പെട്ടവിവരം അവർ അറിയുന്നത് തന്നെ .
ഒരു മാസക്കാലത്തിനിടയിൽ അനേകം വാഹനങ്ങൾ ടയറുകൾ ഊരിയെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്. ടയറുകൾ ഊരി എടുത്തു കൊണ്ട് വരുന്ന ഇത്തരം ടയറുകൾ കുറഞ്ഞ വിലയ്ക്ക് എടുക്കുന്ന ചില ഏജന്റുമാരായ ആൾക്കാർ റിയാദിന്റെ പലഭാഗത്തും പ്രവർത്തിക്കുന്നുണ്ട്.