അന്നം തരുന്ന രാജ്യത്തിന് ആദരം: ഷാർജയിൽ 'എം.ഇ.സി 7 ഹെൽത്ത് ക്ലബ്ബിന്റെ' പതാക ദിന റൂട്ട് മാർച്ച്

New Update
738a7849-fa74-404a-83e1-97f98c724230

ഷാർജ: യു.എ.ഇ.യുടെ 54-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പതാക ദിനത്തിൽ  രാജ്യത്തോട് ആദരവ് പ്രകടിപ്പിച്ച് ഷാർജയിലെ എം.ഇ.സി 7 (MEC7) ഹെൽത്ത് ക്ലബ്ബ് പങ്കാളിയായി. പതാക ദിനമായ തിങ്കളാഴ്ച രാവിലെ ഷാർജയിലെ സൗദി മസ്ജിദ് പരിസരത്താണ് ക്ലബ്ബിലെ അംഗങ്ങൾ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചത്.

Advertisment

ദേശീയഗാനത്തോടെ ഫ്ലാഗ് റൂട്ട് മാർച്ച്ദേശീയ പതാക ഉയർത്തിക്കൊണ്ടുള്ള ചടങ്ങ് കൃത്യം 6.10-ന് ആരംഭിച്ചു. ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ദേശീയഗാനം ആലപിച്ച ശേഷം ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകി. തുടർന്ന് രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചുകൊണ്ട് ഫ്ലാഗ് റൂട്ട് മാർച്ച് നടത്തി.


സൗഹൃദവും സ്നേഹവും പങ്കുവെച്ച് അംഗങ്ങൾ പരസ്പരം ആശംസകൾ കൈമാറുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. തങ്ങൾക്ക് അന്നം തരുന്ന രാജ്യമായ യു.എ.ഇ.യുടെ പതാക ദിനത്തെ ആദരവോടെയും ആവേശത്തോടെയുമാണ് ക്ലബ്ബ് അംഗങ്ങൾ ആഘോഷിച്ചത്.


വ്യായാമത്തിന് നേതൃത്വം
പതാക ദിനത്തിലെ ആഘോഷങ്ങൾക്ക് ശേഷം, എം.ഇ.സി 7 ഹെൽത്ത് ക്ലബ്ബിന്റെ ട്രെയിനർമാരായ ഹംസ മുക്കൂട്, ശിഹാബ് എടവണ്ണ എന്നിവർ ചേർന്ന് അംഗങ്ങൾക്ക് വ്യായാമ മുറകൾക്ക് നേതൃത്വം നൽകി.


യു.എ.ഇ.യുടെ പതാക ദിനത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതോടൊപ്പം, ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഈ പരിപാടി സഹായകമായി

Advertisment