കേളി കുടുംബ വേദി രണ്ടാം സമ്മേളനം ഫെബ്രു. 6 ന്; 51 അംഗ സംഘാടക സമിതി കർമരംഗത്ത്

2010 ൽ വനിതാ വേദിയായി റിയാദിൽ പ്രവർത്തനം ആരംഭിച്ച കേളി കുടുംബ വേദി,

New Update
1001621901

റിയാദ് : കേളി കുടുംബ വേദിയുടെ രണ്ടാം സമ്മേളനം കാനത്തിൻ ജമീല നഗരിയിൽ ഫെബ്രുവരി 6-ന് നടക്കും.

Advertisment

സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. 

 സംഘാടക സമിതി രൂപീകരണ യോഗം ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത യിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ സെക്രട്ടറി സീബ കൂവോട് സമ്മേളന പാനൽ അവതരിപ്പിച്ചു.  

ചെയർപേഴ്സൺ - ഷഹീബ വി.കെ, വൈസ് ചെയർമാൻമാർ - അനിരുദ്ധൻ കീച്ചേരി, മോഹൻദാസ്, അനിതാ ലീലാമണി, ലക്ഷിപ്രിയ, രജനി അനിൽ. കൺവീനർ - ജയകുമാർ പുഴക്കൽ. ജോയിന്റ് കൺവീനർമാർ - പ്രസാദ് വഞ്ചിപ്പുര, സുനീർ ബാബു, ഹനാൻ, അൻസിയ എന്നിങ്ങനെ 51 അംഗങ്ങൾ അടങ്ങുന്നതാണ് സംഘാടക സമിതി.

വിവിധ സബ് കമ്മിറ്റികൾ:

സാമ്പത്തിക കമ്മിറ്റി - സുകേഷ് കുമാർ, പ്രദീപ് കൊട്ടാരത്തിൽ, സുനിൽ കുമാർ, അനിൽ അറക്കൽ, സോവിന എൻ.കെ, സൗമ്യ മജേഷ്, നവ്യ സിംനേഷ്, ശാലിനി സജു, സലീം അംലാദ്, ഗിരീഷ് കുമാർ.

ഭക്ഷണ കമ്മിറ്റി - ജയരാജ്, ബൈജു ബാലചന്ദ്രൻ, ജോഷി പെരിഞ്ഞനം, ഷാജു പി.പി, വർണ്ണ ബിനു രാജ്, രാമകൃഷ്ണൻ ധനുവച്ചപുരം, അഫീഫ, രതീഷ്, ഷാജി റസാഖ്, സുരേഷ്.

പബ്ലിസിറ്റി കമ്മിറ്റി - സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, അനിത്ര ജ്യോമി.

ഗതാഗത കമ്മിറ്റി - സതീഷ് കുമാർ വളവിൽ, കിഷോർ ഇ. നിസാം, ഷാജി കെ.കെ.

ഫോട്ടോ പ്രദർശനം - വിജില ബിജു, ഷിനി റീജേഷ്, സിനുഷ, ഷംഷാദ്, ഹാജറ, റീജേഷ്, അലി പട്ടാമ്പി, സുഭാഷ്.

സ്റ്റേജ് ആൻഡ് ഡെക്കറേഷൻ - റഫീക്ക് ചാലിയം (അംഗങ്ങൾ: റിയാസ് പള്ളാട്ട്, ത്വയ്യിബ്, ഇസ്മായിൽ കൊടിഞ്ഞി, കൃഷ്ണൻ കുട്ടി. 

കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ - വിനോദ് മലയിൽ, മുകുന്ദൻ, ദീപാ ജയകുമാർ, സീന സെബിൻ, ധനേഷ്, ലുലു.

2010 ൽ വനിതാ വേദിയായി റിയാദിൽ പ്രവർത്തനം ആരംഭിച്ച കേളി കുടുംബ വേദി, പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ്.

 കലാ, കായിക, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ റിയാദിലെ കുടുംബങ്ങൾക്കിടയിൽ സജീവ സാന്നിധ്യമായ സംഘടന, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരികയാണ്.

കേരള സർക്കാരിന്റെ മലയാളം മിഷന്റെ ഭാഗമായി ‘മധുരം മലയാളം’ എന്ന പേരിൽ പ്രവാസ ലോകത്തെ കുട്ടികൾക്കായി ക്ലാസുകൾ, കേളി അംഗങ്ങൾക്കായി സാക്ഷരതാ ക്ലാസുകൾ, കുടുംബങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, വെബിനാറുകൾ, കലാ–കായിക മത്സരങ്ങൾ, നാടൻ കളികളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കളിയരങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവയും കേളി കുടുംബ വേദി സംഘടിപ്പിച്ചു വരുന്നു. 

കൂടാതെ മികച്ച സിനിമകൾ കാണുന്നതിനും വിലയിരുത്തുന്നതിനുമായി ‘സിനിമാ കൊട്ടക’, കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘കലാ അക്കാദമി’ എന്നിവയും റിയാദിൽ നടപ്പിലാക്കി വരുന്നതായി നേതൃത്വം അറിയിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഫിറോഷ് തയ്യിൽ, കുടുംബ വേദി ട്രഷറർ ശ്രിഷ സുകേഷ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും, കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ജയകുമാർ പുഴക്കൽ നന്ദിയും പറഞ്ഞു.

Advertisment