ലഹരി ലഭിച്ചില്ല.പ്രവാസിയായ അച്ഛനെ മകൻ ക്രൂരമായി കൊലപ്പെടുത്തി.ശരീരമാകെ മുറിവുകൾ

ക്രൂരമായ രീതിയിൽ പിതാവിനെ ആക്രമിക്കുകയും പിതാവിന്‍റെ കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേൽപ്പിക്കുകയും ചെയ്തുകൊണ്ടാണ് കൊല നടത്തിയതെന്നുമാണ് ലഭിച്ച വിവരം

author-image
സൌദി ഡെസ്ക്
New Update
crime11

റിയാദ്:   സൗദിയിലെ ജുബൈലിൽ ഇന്ത്യക്കാരനെ മകൻ ക്രൂരമായി കൊലപ്പെടുത്തി.  ഉത്തർ പ്രദേശ് ലഖ്‌നൗ സ്വദേശി ശ്രീകൃഷ്ണ ബ്രിഗ്‌നാഥ് യാദവിനെയാണ് മകൻ കുമാർ യാദവ് അതിദാരുണമായി കൊലപ്പെടുത്തിയത്.

Advertisment

ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ടെക്‌നിഷ്യൻ ആയിരുന്നു മരിച്ച ശ്രീകൃഷ്ണ ബ്രിഗ്‌നാഥ് യാദവ്. 

നാട്ടിൽ പഠിച്ചു കൊണ്ടിരിക്കെ മയക്കുമരുന്നിന് അടിമയായതിനെ തുടർന്ന് മകൻ കുമാർ യാദവിനെ അതിൽ നിന്നും രക്ഷപ്പെടുത്താൻ പിതാവ് ശ്രീകൃഷ്ണ ഒന്നര മാസം മുമ്പ് സൗദി അറേബ്യയിലേക്ക് കൊണ്ടു വരികയായിരുന്നു.

എന്നാൽ ലഹരിക്ക് അടിമയായിരുന്ന സമയത്ത് ലഹരി ലഭിക്കാതെ മകൻ കുമാറിന് ഉറക്കം ലഭിക്കാതാവുകയും മാനസികനില തെറ്റുകയും ചെയ്തു.

ക്രൂരമായ രീതിയിൽ പിതാവിനെ ആക്രമിക്കുകയും പിതാവിന്‍റെ കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേൽപ്പിക്കുകയും ചെയ്തുകൊണ്ടാണ് കൊല നടത്തിയതെന്നുമാണ് ലഭിച്ച വിവരം. 

Advertisment