ഹുലാ ഹുപ്പിൽ വേൾഡ് റെക്കോർഡ്, റുമൈസ ഫാത്തിമക്ക് സ്നേഹാദരവ് നൽകാനൊരുങ്ങി റിയാദ് കലാഭവൻ

New Update
rumaiza

റിയാദ്: ഹുലാ ഹുപ്പിൽ വിസ്മയം തീർത്ത് റുമൈസ ഫാത്തിമ.വേൾഡ് വൈഡ് ഓഫ് റെക്കോർഡിലാണ് ഇടം നേടിയത്.റിയാദ്ലെ സാംസ്കാരിക സംഘടന കലാഭവൻ പ്രതിനിധിയായ മുഹമ്മദ് റഫീക്കിന്റെ മകളാണ്. 

Advertisment

ഹുലാ ഹുപ്പിൽ ഒരു മണിക്കൂറും 48 മിനിട്ടുമെന്ന റെക്കോർഡ് പഴങ്കഥയാക്കി  എട്ടുവയസ്സുകാരിയായ റുമൈസ ഫാത്തിമ നാലുമണിക്കൂർ 33 മീന്നിട്ടും12 സെക്കൻഡുമെടുത്താണ് വേൾഡ് റെക്കോർഡിലേക്ക് കടന്നു കയറിയത്.


  ഖുർആൻ പാരായണവും ഗാനാലാപനവും പാഠപുസ്തകങ്ങൾ വായിക്കലും  കഥകൾപറയലും ഇതിനിടയിൽ നടന്നു. കാണികളെ ഞെട്ടിച്ച അത്ഭുത പ്രകടനം കാഴ്ചവച്ച് എട്ടുവയസ്സുകാരി നാടിന്റെ അഭിമാനമാണെന്ന്  ഉദ്ഘാടനം ചെയ്യുവാൻ എത്തിയ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു .

റിയാദിലെ പ്രവാസികൾക്ക് അഭിമാനമാണ് എന്നും റിയാദിലെ കലാകാരനും കലാഭവൻ പ്രതിനിധിയുമായ റഫീക്കിന്റെ മകൾ എന്ന നിലയ്ക്ക് കുട്ടിക്ക് കിട്ടിയ അംഗീകാരം റിയാദിലെ  പ്രവാസി സമൂഹത്തിന് അഭിമാനിക്കാവുന്നതാണെന്നും  സാമൂഹ്യ പ്രവർത്തകനും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. ജയചന്ദ്രൻ പറഞ്ഞു.

  കുട്ടികളെ അവരുടെ കഴിവുകളെ കണ്ടിട്ട് കാണാതെ പോകുന്നത് അവരുടെ വളർച്ചയ്ക്ക് നാളെ നല്ലൊരു പ്രതിഭയായിരിക്കും നഷ്ടപ്പെടുത്തുന്നതെന്ന്  ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് റിയാദ് മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ  സ്നേഹാദരവ് നൽകും.

Advertisment