/sathyam/media/media_files/2024/12/01/fRMU7DC38JXaxzUdIPVZ.jpg)
റിയാദ്: റിയാദ് മെട്രോയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ഇന്ന് ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ആദ്യ യാത്രയില്‍ തന്നെ സത്യം ഓണ്‍ലൈന്‍ ദിനപത്രത്തിന്റെ പ്രതിനിധി റാഫി പാങ്ങോടും യാത്രക്കാരനായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മെട്രോകളില്‍ ഒന്നായ റിയാദ് മെട്രോയില്‍ സൗദികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് യാത്ര ചെയ്തത്.
കുട്ടികളും സ്ത്രീകളും പ്രായം ചെന്നവരുള്‍പ്പെടെ നിരവധി വിദേശികളും സ്വദേശികളും മെട്രോയില്‍ യാത്ര ചെയ്തു. ഓഫീസില്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ മെട്രോ വളരെയധികം ഉപകാരമായിരിക്കുമെന്നും മെട്രോ വളരെ അനുഗ്രഹമായിരിക്കുന്നുവെന്നും
തിരക്കുകളില്‍ വാഹനം ഓടിപ്പിടിച്ച് കൃത്യസമയങ്ങളില്‍ എത്തിച്ചേരാന്‍ പറ്റാത്തത് നിത്യസംഭവവുമായി മാറിയിട്ടുണ്ടെന്നും വിദേശികളും സ്വദേശികളും പറഞ്ഞു.
പ്രത്യേക മെട്രോ കാര്‍ഡുകള്‍ മെട്രോ കൗണ്ടറുകളില്‍ ലഭിക്കുന്നതാണ്. ജനുവരി ആദ്യവാരം മുതല്‍ തന്നെ എല്ലാ ലൈനുകളിലും മെട്രോ ഓടി തുടങ്ങും. മെട്രോയില്‍ ആദ്യ യാത്രയില്‍ കോണ്‍ഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ, കോണ്‍ഗ്രസ് പ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, അലക്‌സ് കൊട്ടാരക്കര, ഷിംന, സിമിത മുഹിയുദ്ദീന്‍, സലീം കളക്കര, അനീഷ് എന്നിവരുമുണ്ടായിരുന്നു.
മെട്രോയില്‍ ആദ്യത്തെ യാത്രയില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us