വൃത്തിയില്ലാതെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ഒരുങ്ങുന്നു

റോഡരികുകളിലോ, മറ്റുള്ളവരുടെ വീടുകളുടെ മുന്നിലോ പാര്‍ക്ക് ചെയ്തു പോകുന്നവരെ അവരുടെ പേരില്‍പിഴ ഈടാക്കുകയും വാഹനം മുനിസിപ്പാലിറ്റി പിടിച്ചെടുക്കും. 

author-image
റാഫി പാങ്ങോട്
Updated On
New Update
CAR3

റിയാദ്: അംഗീകൃത പാര്‍ക്കിംഗ് ഇല്ലാതെ വാഹനങ്ങള്‍ വൃത്തിയില്ലാതെ മാസങ്ങളോളം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ മുനിസിപ്പാലിറ്റി പിഴ ഈടാക്കുവാനും എടുത്തു മാറ്റുവാനും തീരുമാനിച്ചു.

Advertisment

റിയാദിന്റെ പ്രധാനപ്പെട്ട പല ഭാഗങ്ങളിലും ഒട്ടനവധി വാഹനങ്ങള്‍ വൃത്തിയില്ലാതെ മാസങ്ങളോളം കാണപ്പെടുന്നത് റിയാദ് മുനിസിപ്പാലിറ്റി അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 


ഏറ്റവും കൂടുതല്‍ വിദേശികളായ ആള്‍ക്കാരാണ് അവധിക്ക് നാടുകളില്‍ പോകുമ്പോള്‍ വാഹനം അംഗീകാരമില്ലാത്ത പാര്‍ക്കിങ്ങുകളില്‍ വാഹനം പാര്‍ക്ക് ചെയ്തു പോകാറുള്ളത്.

വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ഏജന്‍സിയെ ഏല്‍പ്പിക്കണം

CAR2

പുതിയ നിയമമനുസരിച്ച് മാസങ്ങളോളം അവധിക്ക് പോകുന്നവര്‍ അവരുടെ വാഹനങ്ങള്‍ അംഗീകൃത പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്ത് വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി പാര്‍ക്കിംഗ് ഏജന്‍സിയെ ഏല്‍പ്പിക്കേണ്ടതാണ്.

പിഴ ഈടാക്കും

CAR1

റോഡരികുകളിലോ, മറ്റുള്ളവരുടെ വീടുകളുടെ മുന്നിലോ പാര്‍ക്ക് ചെയ്തു പോകുന്നവരെ അവരുടെ പേരില്‍പിഴ ഈടാക്കുകയും വാഹനം മുനിസിപ്പാലിറ്റി പിടിച്ചെടുക്കും. 

മുനിസിപ്പാലിറ്റി പിടിച്ചെടുത്താല്‍ മുനിസിപ്പാലിറ്റി എത്ര ദിവസം പാര്‍ക്ക് ചെയ്ത ഫീസും വാഹനം പിടിച്ചെടുത്ത് പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനില്‍ക്കുകയുള്ളൂ.

 നിലവില്‍ പുതിയ ബില്‍ഡിങ്ങുകള്‍ വയ്ക്കുമ്പോള്‍ എല്ലാ ബില്‍ഡിങ്ങിന്റെയും താഴെ പാര്‍ക്കിംഗ് നിലവിലുള്ളതാണ്.

Advertisment