Advertisment

ബഡ്ജറ്റിൽ പ്രവാസികൾ നേരിട്ടത്ത് കടുത്ത അവ​ഗണന. മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

വിദേശ രാജ്യങ്ങളിൽ വരുമ്പോൾ പ്രവാസികളെ വാനോളം പുകഴ്ത്തുകയും ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ പ്രവാസികളെ തള്ളുന്ന രീതിയിലുള്ള ബജറ്റുകൾ ആണ് നരേന്ദ്രമോദി സർക്കാർ അവതരിപ്പിക്കുന്നതെന്ന് സംഘടന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

author-image
സൌദി ഡെസ്ക്
New Update
Union Budget 2025

റിയാദ്: നരേന്ദ്രമോദി സർക്കാർ നടത്തിയ പുതിയ ബഡ്ജറ്റിൽ പ്രവാസി സമൂഹത്തെ അവ​ഗണിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനൊരുങ്ങി പ്രവാസി സംഘടനകൾ.

Advertisment

വിദേശ രാജ്യങ്ങളിൽ വരുമ്പോൾ പ്രവാസികളെ വാനോളം പുകഴ്ത്തുകയും ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ പ്രവാസികളെ തള്ളുന്ന രീതിയിലുള്ള ബജറ്റുകൾ ആണ് നരേന്ദ്രമോദി സർക്കാർ അവതരിപ്പിക്കുന്നതെന്ന് സംഘടന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.


പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമാണ് കേരളം. കേരളത്തെ ബഡ്ജറ്റിൽ പരി​ഗണിക്കുക പോലും ചെയ്യാതെ മറ്റു സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് പ്രമുഖ സാമൂഹിക പ്രവർത്തകർ ഷാജി മഠത്തിൽ അഭിപ്രായപ്പെട്ടു.


പ്രവാസികളെ കാണുമ്പോൾ കെട്ടിപ്പിടിക്കുകയും പ്രവാസികളോട് വിശേഷങ്ങൾ തിരക്കുകയും പ്രവാസികളോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും.

പ്രവാസികൾക്ക് വേണ്ടി വലിയ വലിയ വാഗ്ദാനങ്ങൾ തരുകയും ചെയ്യുന്ന മോദി സർക്കാർ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ വിഷയങ്ങൾ വന്നാൽ തിരിഞ്ഞു നോക്കാത്ത ഒരു അവസ്ഥയാണുള്ളത്. 


ഗൾഫ് സന്ദർശനത്തിനെത്തുമ്പോൾ പ്രധാനമന്ത്രിയ്ക്ക് വലിയ സ്വീകരണമൊരുക്കുന്ന പ്രവാസികളായ ബിജെപി പ്രവർത്തകർ തന്നെ പ്രവാസികളുയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ ഉരുണ്ട് കളിക്കുകയാണ്. 


പ്രവാസ ലോകത്തെ ബിജെപിക്കാർ ഉത്തരം പറയണമെന്ന് എഞ്ചിനീയറും പ്രമുഖ സംഘടന പ്രവർത്തകനുമായ നൂറുദ്ദീൻ അഭിപ്രായപ്പെട്ടു.

 കേരളത്തിൽ കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റ് വളരെ അവഗണനയോടെയാണ് നടത്തിയതെന്നും. കേരളത്തിന് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി മിനിസ്ട്രായിരിക്കുന്ന കേരളത്തിലേക്ക് ഒന്നും കൊണ്ടുവരാതെ ഒരു പാവയെപ്പോലെ ഇരിക്കുന്നത് കേരള ജനതയോട് കാണിക്കുന്ന വഞ്ചനയാണ് എന്നും. ഐ ഐ സി സി റിയാദ് സെന്റർ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര പറയുകയുണ്ടായി.

 പ്രവാസി സമൂഹത്തിനെയും കേരളത്തെയും മനപ്പൂർവം ഒഴിവാക്കിയതാണ് എന്നും ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹരികൃഷ്ണൻ പറയുകയുണ്ടായി.

Advertisment