പുണ്യ റമളാനിനെ വരവേൽക്കുവാൻ  ഒരുങ്ങി  സൗദി അറേബ്യയിലെ വിദേശികളും സ്വദേശികളും

സൗദി അറേബ്യയുടെ മലയാളി ഹൈപ്പർമാർക്കറ്റുകൾ ഷോപ്പിംഗ് സെന്ററുകൾ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പ്രത്യേക മേളകൾ സംഘടിപ്പിക്കും. 

author-image
സൌദി ഡെസ്ക്
Updated On
New Update
RAMADHAN

റിയാദ്: പുണ്യങ്ങളുടെ പൂക്കാലമായി മാറുന്ന റമളാനിലെ 30നാളം വൃതം അനുഷ്ഠിച്ച സൽക്രമങ്ങൾ നടത്തി ദാനധർമ്മങ്ങൾ നൽകിയും ദൈവത്തെ സുജൂദ് ചെയ്തു പ്രാർത്ഥനയോടെ വ്രതം അനുഷ്ഠിക്കുവാനായി റമളാൻ മാസത്തെ വരവേൽക്കുവാൻ വിദേശികളും സ്വദേശികളുമായ മുസ്ലിം വിശ്വാസികൾ റമളാനിനെ പുണ്യം തേടിയുള്ള യാത്രയ്ക്കായി ഒരുങ്ങി. 

Advertisment

ഷോപ്പിംഗ് സെന്ററുകളിലും സൂപ്പർമാർക്കറ്റുകളിലും റമളാനിനുള്ള സാധനങ്ങൾ വിൽപ്പനയ്ക്കായി എത്തിക്കഴിഞ്ഞു.


ഈത്തപ്പഴ മാർക്കറ്റുകളിലും പലയിനം ഈത്തപ്പഴങ്ങൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കൊണ്ടിരിക്കുന്നു. 


റമളാനിൽ ദാനധർമ്മങ്ങൾ മുന്നോടിയായി നൽകുന്നതിനുവേണ്ടി ഓരോ ഇസ്ലാം മത വിശ്വാസികളും അവരുടെ സമ്പാദ്യത്തിൽ നിന്ന് ദുരിതമനുഭവിക്കുന്ന മറ്റു സഹോദരങ്ങൾക്കായി സഹായിക്കുന്നതിന് വേണ്ടി ഓരോ വ്യക്തികളും പ്രത്യേകം അവരുടെ സാമ്പത്തികത്തിനനുസരിച്ച് ഭക്ഷണസാധനങ്ങൾ ആയോ പണമായോ. 

മറ്റു സാധനങ്ങൾ ആയോ നൽകുന്നതിന് വേണ്ടി തയ്യാറെടുത്തു തുടങ്ങി. റമളാൻ മുന്നോടിയായി വരും ദിവസങ്ങളിൽ ദീവാലങ്കാരങ്ങളും ഭക്ഷ്യ ഉൽപന്ന മേളകളും സംഘടിപ്പിക്കുകയും ചെയ്യും. 


സൗദി അറേബ്യയുടെ മലയാളി ഹൈപ്പർമാർക്കറ്റുകൾ ഷോപ്പിംഗ് സെന്ററുകൾ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പ്രത്യേക മേളകൾ സംഘടിപ്പിക്കും. 


മേളകളിൽ കൂടി റമളാൻ മാസത്തെ സക്കാത്ത്. ഭക്ഷണ ഉത്പന്നങ്ങളായി നൽകുന്നതിന് വേണ്ടി പ്രത്യേക പാക്കേജ് ബോക്സുകൾ വിൽപ്പനയ്ക്കായി തയ്യാറെടുക്കിയിട്ടുണ്ട്.

ഗൾഫ് മലയാളി ഫെഡറേഷൻ റമളാൻ ഒന്നുമുതൽ മനുഷ്യസ്നേഹികളായ ഒരു കൂട്ടം വ്യക്തികളും. സംഘടന പ്രതിനിധികളും.


ബിസിനസുകാരും സ്ഥാപനങ്ങളും നൽകുന്ന റമളാനിലെ പുണ്യം തേടിയുള്ള യാത്ര കീറ്റ് വിതരണം മുന്നോടിയായിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി കിറ്റു വിതരണ കോഡിനേറ്റർ. 


സാമൂഹ്യ പ്രവർത്തകനുമായ ജി എം എഫ് ചെയർമാൻ റാഫി പാങ്ങോട് പറയുകയുണ്ടായി അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുക എന്നത് വർഷങ്ങളായി സംഘടനയുടെ ദൗത്യങ്ങൾ ഒന്നാണ്..

Advertisment