New Update
/sathyam/media/media_files/2025/03/18/bmGWiVBEHyFjypexM2F2.jpg)
റിയാദ്: സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു.
Advertisment
റഹീമിന്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയും പരിഗണിച്ചില്ല. പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്. ചൊവ്വാഴ്ച രാവിലെ 11നാണ് സിറ്റിങ് ആരംഭിച്ചത്.
ജയിലിൽനിന്ന് അബ്ദുൽ റഹീം, പ്രതിഭാഗം അഭിഭാഷകരായ ഒസാമ അൽ അമ്പർ, ഡോ. റെന, ഇന്ത്യൻ എംബസി പ്രതിനിധി സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഓൺലൈനിൽ ഹാജരായി.