റിയാദ്: ഇഫ്താർ സംഗമവുമായി ഗൾഫ് മലയാളി ഫെഡറേഷൻ. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് റിയാദ് സിറ്റിയിലെ അൽ ഹയർ റോഡിൽ കൃഷിയിടത്തിലായിരിക്കും ഇഫ്താർ വിരുന്നൊരുക്കുക.
അധ്വാനിക്കുന്ന തൊഴിലാളികൾക്കും കന്നുകാലിവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടിയാണ് സൗഹൃദ ഇഫ്താർ സംഗമം ഒരുക്കിയിരിക്കുന്നത്.
സംഗമത്തിൽ സംഘടന പ്രതിനിധികളും സംഘടനയുമായി സഹകരിക്കുന്ന മറ്റു വ്യക്തികളും പങ്കെടുക്കും.
റമളാൻ മാസം തുടക്കം മുതൽ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ഇടയിൽ കീറ്റ് വിതരണവും ഇഫ്താർ കിറ്റും ഗൾഫ് മലയാളി ഫെഡറേഷൻ നൽകിവരുകയാണ്.