/sathyam/media/media_files/2025/12/02/0eca3f00-b453-466e-9e9e-25c39f92629b-2025-12-02-13-20-59.jpg)
റിയാദ് : കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കേളിയുടെ 13 മുൻ അംഗങ്ങളും 10ജീവിത പങ്കാളികളും 2 മക്കളും മത്സര രംഗത്ത്. കൂടാതെ സഹോദരങ്ങളും, രക്ഷിതാക്കളുമായി ആകെ 36 പേരാണ് ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നത്.
കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന ദസ്തക്കീർ ചാത്തനൂർ ഗ്രാമ പഞ്ചായത്ത് 9-ആം വാർഡിലും, കേന്ദ്ര കമ്മറ്റി അംഗങ്ങളായിരുന്ന ആർ. നടേശൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അതിയന്നൂർ ഡിവിഷനിലും, നിസാർ അമ്പലംകുന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിനല്ലൂർ ഡിവിഷനിലും, ബേബി കുട്ടി പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലും ജനവിധി തേടുന്നു.
മലാസ് ഏരിയ കമ്മറ്റി അംഗമായി രുന്ന പി.രാജീവൻ കണ്ണൂർ കണ്ണപുരം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലും,ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ജബ്ബാർ ഉർങ്ങാട്ടരി ഗ്രാമപഞ്ചായത്ത് 15 -ആം വാർഡിലും, ബദിയ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബഷീർ പനോലൻ മൂത്തേടം ഗ്രാമ പഞ്ചായത്തിലേക്കും
ഒലയ ഏരിയ ഒലയ്യ യൂണിറ്റ് അംഗങ്ങളായിരുന്ന പൂഴിത്തറ സലാം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലും, ഇ.കെ. മുഹമ്മദ് ഫാസിൽ വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലും, സുലൈമാനിയ യൂണിറ്റ് അംഗമായിരുന്ന അബു കൊല്ലടിക അമരമ്പലം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലും, അൽഖർജ് സിറ്റി യൂണിറ്റ് മുൻ ട്രഷറർ പാലപ്പെട്ടി അബൂബക്കർ ( സിദ്ധീഖ്) പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 21-ആം വാർഡിലും, അസീസിയ യൂണിറ്റ് അംഗമായിരുന്ന ഷുക്കൂർ തളിക്കുളം 17-ആം വാർഡിലും, സുലൈ ഓൾഡ് സനയ്യ അംഗമായിരുന്ന സദാശിവൻ നായർ നഗരൂർ ഗ്രാമ പഞ്ചായത്ത് ദർശനവട്ടം വാർഡിലും, കേളി കുടുംബ വേദി അംഗമായിരുന്ന അഡ്വക്കേറ്റ് നബീല പാറമ്മൽ മുന്നിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലും മത്സരിക്കുന്നു.
നിലവിലെ മെമ്പർമാരുടെ ജീവിത പങ്കാളികളായ 10 പേരും ജനവിധി തേടുന്നുണ്ട്.
ബത്ത ഏരിയ സെക്രട്ടറി ഷഫീഖിൻ്റെ പങ്കാളി ഷഹ്ബാന ഷെറിൻ അങ്ങാടിപ്പുറം വാർഡിലും, റെയിൽ യൂണിറ്റ് അംഗങ്ങളായ അഷ്ക്കറിൻ്റെ പങ്കാളി ഉമ്മുഹബീബ കമ്പളക്കല്ല് വാർഡിലും, ഗോപാലൻ്റെ പങ്കാളി ശ്രീജ പുനത്തിൽ ഓമശേരി വാർഡിലും, അൽ ഖർജ് ഏരിയ രക്ഷാധികാരി സമിതി അംഗം ഗോപാലൻ്റെ പങ്കാളി ജലജ മണി പത്തനാപുരം ഗ്രാമ പഞ്ചായത്തിലേക്കും, മുസാഹ്മിയ ഏരിയാ ദുർമ്മ യൂണിറ്റ് അംഗം ഭാസ്കരൻ്റെ പങ്കാളി പ്രിയ കോട്ടപ്പാടം വാർഡിലും, സുലൈ ഏരിയ മാറത് യൂണിറ്റ് അംഗം സന്തോഷിൻ്റെ പങ്കാളി ഇന്ദു ഏരൂർ ഗ്രാമ പഞ്ചായത്തിലേക്കും, ഒലയ്യ ഏരിയ സുലൈമാനിയ യൂണിറ്റ് അംഗം ഷാനവാസിൻ്റെ പങ്കാളി അജീഷ പെരുമ്പടപ്പ വാർഡിലും, നസീം ഏരിയ പ്രസിഡണ്ട് ഉല്ലാസന്റെ പങ്കാളി ലതിക പടിയൂർ ഗ്രാമ പഞ്ചായത്തിലേക്കും, ബത്ത ബി യുണിറ്റ് അംഗം മുഹമ്മദലിയുടെ പങ്കാളി റസിന അലി കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലേക്കും മത്സരിക്കുന്നു.
ഇസ്തിഹാർ യൂണിറ്റ് പ്രസിഡൻ്റ് പ്രേം കുമാറിൻ്റെ മകൾ നീതു പോത്തൻകോട് ഗ്രാമപഞ്ചായത്തിലേക്കും, സനയ്യ അർബെയ്ൻ ഏരിയ കമ്മറ്റി അംഗം സൈദലവിയുടെ മകൾ ഫാസില ഷമീർ, ഒലയ്യ ഏരിയ ജോയിൻ്റ് സെക്രട്ടറി അമറിൻ്റെ പിതാവ് പൂളക്കൽ അബ്ദുൽ കരീം കാളികാവ് ഗ്രാമ പഞ്ചായത്തിലേക്കും ജനവിധി തേടുന്നു.
കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗ്ഗീസിൻ്റെ സഹോദരൻ ഐ. തോമസ് കുണ്ടറ പഞ്ചായത്തിലേക്കും, ന്യൂസനയ സെൻ്റർ യൂണിറ്റ് അംഗം സജിയുടെ സഹോദരൻ എസ് കെ സുനി നഗരൂർ പഞ്ചായത്തിലേക്കും,ന്യൂസനയ്യ ഏരിയ ട്രഷർ താജുദ്ദീൻ്റെ സഹോദരൻ ഷമീർ കുമാരപുരം പഞ്ചായത്തിലേക്കും, തഹലിയ യൂണിറ്റ് അംഗം സലിമിൻ്റെ സഹോദരൻ ടി ടി മുഹമ്മദ് തിരൂരങ്ങാടി മു നിസിപ്പാലിറ്റിയിലേക്കും, ബത്ത ഏരിയ റെയിൽ യൂണിറ്റ് അംഗങ്ങളായ പ്രവിണിൻ്റെ സഹോദരി മണി സജയൻ ബ്ലോക്ക് പഞ്ചായത്തിലേക്കും, പ്രിൻസ് തോമസിൻ്റെ സഹോദരൻ അലക്സ് ടോം വാഴൂർ ബ്ലോക്ക് പഞ്ചായത്തിലേക്കും, കുടുംബവേദി അംഗം സുമോൾ പ്രസാദിൻ്റെ സഹോദരൻ ടിവി സുധിഷ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് ജനവിധി തേടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us