Advertisment

വ്യോമയാന മേഖലയിൽ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി റിയാദ് എയർ

അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ റിയാദ് എയറിന് ആദ്യ വിമാനം ലഭിക്കുമെന്നാണ് കരുതുന്നത്

New Update
riyadh

ജിദ്ദ: കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി റിയാദ്  വ്യോമയാന മേഖല. ഇതിന്റെ ഭാ​ഗമായി റിയാദ് എയർ പ്രവർത്തന മേഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു. അതിനായി, ഫ്ലീറ്റ് സൈസ് വർധിപ്പിക്കുന്നതിനുള്ള കരാർ ഉടൻ പ്രഖ്യാപിക്കുമെന്നും അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ സർവീസ് ആരംഭിക്കുമെന്നും റിയാദ് എയറിലെ മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഒസാമ അൽ-നുവൈസർ പറഞ്ഞു. 

Advertisment

അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ റിയാദ് എയറിന് ആദ്യ വിമാനം ലഭിക്കുമെന്നാണ് കരുതുന്നത്.  2025-ൽ തന്നെ ബാക്കിയുള്ള വിമാനങ്ങളുമെത്തുന്നതോടെ ആകെ 39 വിമാനങ്ങളാണ് അടുത്ത വർഷം മാത്രം റിയാദിന് ലഭിക്കുക. വിമാനങ്ങൾ ലഭിക്കുന്നതോടെ ക്രൂ-പൈലറ്റ് പരിശോധനകളും പരീക്ഷണ പറക്കലുകളും പൂർത്തിയാക്കും. തുടർന്ന് അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ ആദ്യ സർവീസുകൾ പ്രഖ്യാപിക്കുമെന്നും ഒസാമ അൽ-നുവൈസർ പറഞ്ഞു. 2030-ഓടെ ലോകത്തെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്.

Advertisment