റോഡ് അപകട മരണങ്ങൾ ഇല്ലാതാക്കാൻ അർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യയുമായി അബുദാബി.റോഡുകളിൽ സംഭവിക്കാനിരിക്കുന്ന വാഹനാപകടങ്ങളെക്കുറിച്ച് മുൻ കൂട്ടി വിവരങ്ങൾ തരാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം

റോഡുകളിൽ സംഭവിക്കാനിരിക്കുന്ന വാഹനാപകടങ്ങളെക്കുറിച്ച് മുൻ കൂട്ടി വിവരങ്ങൾ തരാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

New Update
ai

അബുദാബി: റോഡ് അപകട മരണങ്ങൾ ഇല്ലാതാക്കാൻ അർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യയുമായി അബുദാബി. 

Advertisment

റോഡുകളിൽ സംഭവിക്കാനിരിക്കുന്ന വാഹനാപകടങ്ങളെക്കുറിച്ച് മുൻ കൂട്ടി വിവരങ്ങൾ തരാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 

ഇതിലൂടെ 2040 ൽ റോഡ് അപകടമരണങ്ങൾ പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

റോഡുകളിലെ ഗതാഗത നീക്കങ്ങൾ തത്സമയം നീരീക്ഷിക്കുകയും അവ വിശകലനം ചെയ്തു കൃത്യമായ വിവരങ്ങൾ നൽകാനും തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഒരു സ്മാർട്ട് ട്രാഫിക് സുരക്ഷാ മാനേജ്മെന്റ് സംവിധാനമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

നിർമ്മിത ബുദ്ധിയുടെയും ബി​ഗ് ഡേ​റ്റയുടെയും സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. 

റോഡിലെ അ​പ​ക​ട​ക​ര​മാ​യ പെ​രു​മാ​റ്റ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാനും അ​പ​ക​ട സ്ഥ​ല​ങ്ങ​ള്‍ മുൻ കൂട്ടി പ്ര​വ​ചി​ക്കാ​നും ഇതിന് ക​ഴി​യു​മെന്ന് ഗ​താ​ഗ​ത സു​ര​ക്ഷാ വി​ഭാ​ഗം മേ​ധാ​വി സു​മ​യ്യ അ​ല്‍ നി​യാ​ദി വ്യക്തമാക്കി.

നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍,ക​മ്പ്യൂ​ട്ട​ര്‍ വി​ഷ​ന്‍, ഹീ​റ്റ് മാ​പ്പു​ക​ള്‍ എന്നിവയുടെ സഹായത്തോടെ അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഉദ്യോഗസ്ഥർക്ക് പുതിയ സാങ്കേതിക വിദ്യ കാണിച്ച് നൽകും.

ഈ സ്ഥലത്തേക്ക് പൊ​ലീ​സ്​ സേ​ന​യെ​യും എ​ന്‍ജി​നീ​യ​റി​ങ് ടീ​മു​ക​ളെ​യും വളരെ വേഗം അയക്കും. 

തുടർന്ന് ട്രാഫിക്ക് നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിൽ വളരെ വേഗം തീരുമാനം എടുക്കുകയും ചെയ്യും. പദ്ധതിയുടെ പുരോഗതി വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും അ​ല്‍ നി​യാ​ദി അറിയിച്ചു.

Advertisment