/sathyam/media/media_files/2025/01/18/3Pin5rUdo94KEQ4iYkbJ.jpg)
റിയാദ്: റിയാദിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ റോയല്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തേക്കുള്ള ജേര്‍സിയുടെ പ്രകാശനം നിര്‍വഹിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബിന്റെ മുതിര്‍ന്ന അംഗവും രക്ഷാധികാരിയുമായ ഷിയാസ് ഹസ്സന്‍ ആമുഖ പ്രസംഗം നടത്തി.
സെക്രട്ടറി ഷഫീക്ക് പാറയില്‍ സ്വാഗതവും, മാനേജര്‍ നാസര്‍ ചേലേമ്പ്ര അധ്യക്ഷതയും വഹിച്ചു സംസാരിച്ചു. ജേഴ്‌സി സ്‌പോണ്‍സറും ഗ്ലോബല്‍ ട്രാവല്‍സ് ആന്‍ഡ് ടൂറിസം സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ഡറുമായ ഹനീഫ ചടങ്ങ് ഉത്ഘാടനം ചെയ്തു.
റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ അലി ആലുവ (റിയാദ് ടാക്കീസ്), ഡൊമിനിക് സാവിയോ (റിയാദ് ടാക്കീസ്), സനു മാവേലിക്കര, റഹ്‌മാന്‍ മുനമ്പത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ചടങ്ങില്‍ റോയല്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ മുതിര്‍ന്ന താരങ്ങളായ ഷാനവാസ്, ഷിയാസ് ഹസ്സന്‍, നാസര്‍ ചേലമ്പ്ര , ഷഫീക് എന്നിവരെ ആദരിച്ചു. ഇരു ടീമുകളിലെയും കഴിഞ്ഞ വര്‍ഷത്തിലെ മികച്ച കളിക്കാര്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നിര്‍വഹിച്ചു.
മികച്ച ക്യാപ്റ്റന്‍ - മന്‍സൂര്‍ & ഷറഫലി.
മികച്ച ബാറ്റ്‌സ്മാന്‍- അഫാസ് & വിഘ്‌നേഷ്
മികച്ച ബൗളര്‍- ബാസില്‍ & ഹുസൈന്‍
മികച്ച കളിക്കാരന്‍- നാസിം & അഫ്‌സല്‍
എമര്‍ജിങ് പ്ലയെര്‍- ഹാരിസ് & ഷുഹൈബ്
മികച്ച ആള്‍ റൗണ്ടര്‍- ജുനൈദ് & ലിജോ
മികച്ച ഫീല്‍ഡര്‍- ആദില്‍.
ചടങ്ങില്‍ വൈസ് ക്യാപ്ടന്‍ അഫാസ് നന്ദി രേഖപ്പെടുത്തി.