/sathyam/media/media_files/2025/09/28/oicc-1-2025-09-28-23-19-15.jpg)
റിയാദ്: മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റ് ബദിയയുടെ സഹകരണത്തോടെ ഒ ഐ സി സി റിയാദ് - കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രുചിമേള വിഭവ വൈവിധ്യങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി.
മക്ക റോഡ് എക്സിറ്റ് 26 ലെ മാളിൽ അരങ്ങേറിയ പരിപാടി പ്രവാസി കുടുംബങ്ങൾക്ക് ഉത്സവമായി.
കേരളത്തിന്റെ പ്രത്യേകിച്ച് കണ്ണൂരിന്റെ തനത് വിഭവങ്ങൾ റിയാദിലെ പ്രവാസികൾക്ക് പരിചയപ്പെടുത്തുന്നതിനും ആസ്വദിക്കുന്നതിനും അവസരമൊരുക്കുകയായിരിന്നു മേളയുടെ ലക്ഷ്യം. മലബാറിന്റെ രുചി മഹിമ വിളിച്ചറിയിക്കുന്ന അൻപതിലേറെ വിഭവങ്ങൾ രുചിമേളയിലെ ഭക്ഷണ സ്റ്റാളിൽ ഒരുക്കിയിരുന്നു.
പ്രശസ്ത ഗായകൻ നിസാർ വയനാട് നയിച്ച ഗാനമേളയും റിയാദ് ടാകീസ് ടീമിന്റെ ശിങ്കാരമേളവും പരിപാടിയുടെ മാറ്റ് കൂട്ടി.
റിയാദിലെ അറിയപ്പെടുന്ന ഗായകരും ഗോൾഡൻ സ്പാരോ & ആരവി ഡാൻസ് അക്കാദമി ടീം നയിച്ച നൃത്ത പരിപാടിയും കാണികളെ ആകർഷിച്ചു. റിയാദ് ടാകീസ് ടീമിന്റെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഗായകൻ നിസാർ വയനാടിനെ സ്റ്റേജിലേക്ക് ആനയിച്ചു.
വിവിധതരം ചായ, കാപ്പി, ജ്യൂസുകൾ വൈവിധ്യമാർന്ന എണ്ണിയാൽ തീരാത്ത പലഹാരങ്ങളായ ഉന്നക്കായ, ഇറച്ചിപ്പത്തിൽ, മുട്ടമാല, കുമ്പളങ്ങ പത്തിൽ, ചിക്കൻ ചീസി ബൺ, ബ്രെഡ് പോക്കെറ്റ്, എലാഞ്ചി കൂടാതെ ഡിന്നർ വിഭവങ്ങളായ ബീഫ് വരട്ടിയത്, ചിക്കൻ മൊഞ്ചത്തി, മോഹൻലാലിന്റെ ചിക്കൻ ഫ്രൈ, കക്കറൊട്ടി, ചിരട്ടപുട്ട്, വെളിച്ചെണ്ണ പത്തിരി, ചപ്പാത്തി, പൊറോട്ട, പത്തിരി, ദോശ, വെള്ളയപ്പം, പുട്ട് തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഫുഡ്‌സ്റ്റാളിൽ ഒരുക്കിയിരുന്നു. വ്യത്യസ്ത ആകൃതിയിലും നിറത്തിലും രുചിയിലും ഉള്ള ഭക്ഷണവിഭവങ്ങൾ പരിപാടിക്കെത്തിയവരെ ആകർഷിച്ചു.
രുചിമേളയുടെ ഭാഗമായി സംഘടിപ്പിച്ച പായസം പാചക മത്സരത്തിൽ ഇരുപതോളം വനിതകൾ പങ്കെടുത്തു. വ്യത്യസ്ത രുചികളിലും നിറങ്ങളിലും ആകർഷണീയമായി അലങ്കരിച്ച പായസങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി.
ഇവന്റ് ഹെഡ് അബ്ദുൽ ഖാദർ മോച്ചേരി പാചക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം സുഹ്‌റ ആരിഫ് നേടി. തഫ്‌സീല ഫയാസ് രണ്ടാം സ്ഥാനവും സഫീദ ജംഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൂടാതെ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്ന് നബീസ, മുംതാസ് നസീർ, സുഹ്‌റ അഷ്‌റഫ് എന്നീ മൂന്ന് പേർ പ്രത്യേക പരാമർശനത്തിന് അർഹരായി.
വിജയികൾക്ക് സ്വർണ നാണയം അടക്കം സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് മാർക്ക് & സേവ് ഹൈപ്പർമാർക്കറ്റ് ആയിരുന്നു.
മത്സരത്തിൽ പങ്കെടുത്തവർക്കും ഫുഡ് സ്റ്റാൾ ഒരുക്കിയവർക്കും എം കെ ഫുഡ് സ്പോൺസർ ചെയ്ത ഫുഡ്‌കിറ്റും വിതരണം ചെയ്തു. നിസ്‌വ ഷറഫ്, ബിജു വർഗീസുമായിരുന്നു വിധികർത്താക്കൾ.
പരിപാടിയോടനുബന്ധിച്ച് നടത്തിയ മെഗാ നറുക്കെടുപ്പിൽ നിയാദ് റഹ്‌മാൻ ഹാഷിം, സാജ് റെഡ്ഢി എന്നിവർ ജേതാക്കളായി.
പരിപാടിയുടെ സഹ പ്രായോജകരായ റയാൻ ഇന്റർനാഷണൽ ക്ലിനിക് ഡയറക്ടർ മുസ്താഖ് അലി മുഖ്യ അതിഥി ആയിരുന്നു.
കൂടാതെ മാർക്ക് & സേവ് സ്റ്റോർ ജനറൽ മാനേജർ അഷ്‌റഫ് തലപ്പാടി, മാർക്കറ്റിംഗ് ഓപ്പറേഷൻ മാനേജർ (KSA) അനീസ് കക്കാട്ട്, മാർക്കറ്റിംഗ് കോർഡിനേറ്റർ ദുൽഫിക്കർ, സി.എം ഗ്രൂപ്പ് പ്രതിനിധി വിപിൻ, ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ശിഹാബ് കൊട്ടുകാട്, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് എന്നിവർ പരിപാടിയുടെ ഭാ​ഗമായി.
കൂടാതെ, മുൻ പ്രസിഡന്റ്മാരായ കുഞ്ഞികുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് ശങ്കർ, മജീദ് ചിങ്ങോലി (ഒഐസിസി ഗ്ലോബൽ),റഹ്‌മാൻ മുനമ്പത്ത് (നാഷണൽ കമ്മിറ്റി), മൃദുല വിനീഷ് (വനിതാ വേദി പ്രസിഡന്റ്), എം.കെ ഫുഡ് ചെയർമാൻ ഷാനവാസ് മുനമ്പത്ത്,എംബസി പ്രതിനിധി പുഷ്പരാജ്, എന്നിവരടക്കം നിരവധി നേതാക്കളും പങ്കെടുത്തു.
പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി സീനിയർ പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. ഒ ഐ സി സി കണ്ണൂർ ജില്ലാ സെക്രട്ടറി ഹരീന്ദ്രൻ കയറ്റുവള്ളി പരിപാടി നിയന്ത്രിച്ചു.
വൈസ് പ്രസിഡന്റ് അബ്ദുൽ മുനീർ സ്വാഗതവും ഇവന്റ് ചെയർമാൻ അഷ്‌കർ വി സി നന്ദിയും പ്രകാശിപ്പിച്ചു. നസീം നസീർ അവതാരകനായിരിന്നു.