Advertisment

കൊല്ലം സ്വദേശിയായ മലയാളി യുവാവ് ചെസ്റ്ററിൽ (യു കെ) അന്തരിച്ചു; ക്യാൻസർ കവർന്നെടുത്തത് 30 - കാരനായ സച്ചിൻ സാബുവിനെ; ഒരു മാസം മുൻപ് രോഗം സ്ഥിരീകരിച്ച സച്ചിൻ യുകെയിലെത്തിയിട്ട് രണ്ടര വർഷം മാത്രം

ചെസ്റ്ററിന് സമീപമുള്ള ഫ്ളിന്റ്ഷെയർ ജെഎൻജെ ഹെൽത്ത്‌ ലിമിറ്റഡിൽ ഹെൽത്ത്‌ കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്ത് വരുകയായിരുന്ന സച്ചിന് ഒരു  മാസം മുൻപാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്.

New Update
1sachin sabu

ചെസ്റ്റർ: കാൻസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന, കൊല്ലം കരിക്കോട് സ്വദേശി യു കെയിൽ അന്തരിച്ചു. യു കെയിലെ ചെസ്റ്ററിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന 30 - കാരനായ സച്ചിൻ സാബു ആണ് ചെസ്റ്ററിലെ എൻഎച്എസ് ആശുപത്രിയിൽ ക്യാൻസർ രോഗത്തിന് ചികിത്സയിൽ ഇരിക്കവേ കഴിഞ്ഞ ദിവസം ആകസ്മികമായി വിട പറഞ്ഞത്.

Advertisment

കൊല്ലം കരിക്കോട് പുത്തൻപുരയിൽ എ അനുരാധ, പരേതനായ ബി സാബു ദമ്പതികളുടെ മകനായ സച്ചിൻ,  രണ്ടരവർഷം മുൻപാണ് ഭാര്യ ശരണ്യയോടൊപ്പം യു കെയിലേക്ക് കുടിയേറിയത്.

ചെസ്റ്ററിന് സമീപമുള്ള ഫ്ളിന്റ്ഷെയർ ജെഎൻജെ ഹെൽത്ത്‌ ലിമിറ്റഡിൽ ഹെൽത്ത്‌ കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്ത് വരുകയായിരുന്ന സച്ചിന് ഒരു  മാസം മുൻപാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്.

sachin sabu

ഭാര്യ: ശരണ്യ,  അഞ്ചു മാസം പ്രായമായ റയാൻ മാധവ് സച്ചിൻ മകനാണ്. വിദ്യാർഥിനിയായ എസ്. അമ്പാടി ഏക സഹോദരി.

സംസ്കാരചടങ്ങുകൾ യു കെയിൽ വച്ചു നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. യു കെയിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവ സംബന്ധിച്ചുള്ള തിയതികൾ തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചു.

സച്ചിന്റെ ആകസ്മിക വേർപാടിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും മിത്രങ്ങളെയും സമാശ്വസിപ്പിച്ചുകൊണ്ട് ചെസ്‌റ്ററിലെയും ഫ്ളിന്റ്ഷെയറിലെയും മലയാളി സമൂഹം ഒപ്പമുണ്ട്.

Advertisment