/sathyam/media/media_files/2025/11/08/yathra-2025-11-08-17-03-53.jpg)
റിയാദ്: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് വൈസ് പ്രസിഡന്റ് സലാം കെ. അഹമ്മദിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
1993-ൽ റിയാദിൽ എത്തിയ സലാം ഒന്നരവർഷം റിയാദിൽ ജോലി ചെയ്തതിന് ശേഷം മൂന്നു പതിറ്റാണ്ടോളം ഹോത്ത ബനീ തമീമിൽ വസ്ത്രവ്യാപാര രംഗത്ത് പ്രവർത്തിച്ചു.
കാസർക്കോട് തെരുവത്ത് ഹൊന്നമൂല സ്വദേശിയാണ്. ഭാര്യ ഖദീജ സലാം; ഏകമകൻ ബിലാൽ സലാം.
ആറുവർഷത്തോളമായി കേളി ഹോത്ത യൂണിറ്റിൽ സജീവമായി പ്രവർത്തിക്കുന്ന സലാം, പ്രവർത്തനശൈലിയും സഹജീവികളോടുള്ള സൗഹൃദപരമായ പെരുമാറ്റവും കൊണ്ട് സമൂഹത്തിന്റെ ശ്രദ്ധ നേടിയിരുന്നു. നിലവിൽ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച് വരികയായിരുന്നു.
ഹോത്ത നാദയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ആക്ടിംഗ് ട്രഷറർ റഹീം ശൂരനാട് അധ്യക്ഷനായി.
അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്ത്, കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി, ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം, ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ വൈസ് പ്രസിഡന്റ് ബഷീർ, ഏരിയ കമ്മിറ്റി അംഗങ്ങൾ സജീന്ദ്രബാബു, സമദ് കൊങ്കത്ത്, രമേഷ് എൻ.ജി, റെജു, ശ്രീകുമാർ, കെ.എം.സി.സി. ഏരിയ സെക്രട്ടറി സിറാജ്, ഏരിയ ട്രഷറർ റിയാസ്, എച്ച്.എം.സി.ഒ. സെക്രട്ടറി മുസ്തഫ, വ്യാപാരിയായ സിദ്ധീഖ് സി. കെ, കേളി ഹോത്ത യൂണിറ്റ് പ്രസിഡന്റ് ഉമ്മർ മുക്ത്താർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അൽ അമീൻ, മുഹമ്മദ് കുഞ്ഞി, അഷ്റഫ് സ്റ്റീൽ, സൂഖ് യൂണിറ്റ് പ്രസിഡന്റ് ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം ഡേവിഡ് രാജ്, ഹരീക്ക് യൂണിറ്റ് പ്രസിഡന്റ് ഫൈസൽ ഖാൻ, എക്സിക്യൂട്ടീവ് അംഗം ബിനോയ് തോമസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ സലാം കെ അഹമ്മദിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി മണികണ്ഠൻ കെ എസ് സ്വാഗതം പറഞ്ഞു. യാത്ര പോകുന്നസലാം കെ. അഹമ്മദ് നന്ദി രേഖപ്പെടുത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us