/sathyam/media/media_files/2025/07/03/nipah-virus-test-2025-07-03-19-42-08.jpg)
സൗദി: പശ്ചിമ ബംഗാളിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
വിവിധ ഏഷ്യൻ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ, യു എ ഇ, സൗദി നിന്നുള്ള യാത്രക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലേക്ക് പോകുന്നവർ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
വിമാനത്താവളങ്ങളിൽ തെർമൽ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ അധികൃതർ നിർദേശം നൽകി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവർക്ക് പനി അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കണം.
വ്യക്തിശുചിത്വം പാലിക്കുകയും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകയും ചെയ്താൽ വൈറസ് വ്യാപനം തടയാനാകുമെന്ന് ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.
വവ്വാലുകളും പന്നികളും വഴി മനുഷ്യരിലേക്ക് പകരുന്ന വൈറസായതിനാൽ വവ്വാലുകൾ കടിച്ച പഴങ്ങൾ ഉൾപ്പെടെ സംശയാസ്പദമായ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പനി, തലവേദന, ശ്വസന ബുദ്ധിമുട്ട് എന്നിവയാണ് നിപയുടെ പ്രധാന ലക്ഷണങ്ങൾ.
ഇത്തരം ലക്ഷണങ്ങൾ കാണുന്ന പക്ഷം ഉടൻ വൈദ്യസഹായം തേടുകയും സമ്പർക്ക വിലക്ക് അടക്കമുള്ള ആരോഗ്യ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്‌ധർ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us